covid-19

തൃശൂർ: രാജ്യത്ത് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച തൃശൂർ കൊടുങ്ങല്ലൂർ സ്വദേശിനിക്ക് വീണ്ടും രോഗം. രോഗലക്ഷണങ്ങളൊന്നുമില്ല. ഡൽഹിയിലേക്കുള്ള യാത്രയ്ക്ക് വേണ്ടി പരിശോധിച്ചപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് തൃശൂർ ഡിഎംഒ ഡോ. കെ.ജെ. റീന അറിയിച്ചു.

ചൈനയിലെ വുഹാൻ സർവകലാശാലയിലെ വിദ്യാർത്ഥിനിയാണ്. ഡൽഹിയിലേക്കുള്ള വിമാന യാത്രയ്ക്ക് വേണ്ടി ആർടിപിസിആർ പരിശോധന നടത്തിയപ്പോഴാണ് രണ്ടാമതും പോസിറ്റീവാണെന്നത് വ്യക്തമായത്. വാക്‌സിൻ എടുത്തിരുന്നില്ല.രോഗലക്ഷണങ്ങളൊന്നുമില്ലാത്തതിനാൽ വീട്ടിൽ തന്നെ നിരീക്ഷണത്തിൽ തുടരുകയാണ്.