lotus

ഒരു ചെടിയിൽ നിന്ന് ഒറ്റ പുഷ്‌പം മാത്രമുണ്ടാകുന്ന താമര നമ്മുടെ നാട്ടിലെ പ്രധാനപ്പെട്ട ഒരു ജലസസ്യമാണ്. പൂക്കൾ ഇളം ചുവപ്പോ വെള്ളയോ പിങ്കോ റോസോ നിറത്തിലായിരിക്കും. ഹാരം, ജെണ്ട്, പൂജ എന്നിവയ്‌ക്ക് വ്യാപകമായി ഉപയോഗിക്കുന്ന താമരയുടെ സസ്യകുടുംബം നിലംബോണേസിയേ ആണ്. ശാസ്ത്രനാമം നിലംബോ ന്യൂസിഫെറ. വളരെ ആഴത്തിൽ ചെളി അടിഞ്ഞു കൂടിയ പ്രദേശങ്ങളിൽ ഇന്ന് നന്നായി വളരും. ധാരാളം ജലാശയങ്ങളുള്ള നമ്മുടെ നാട് താമരകൃഷിക്ക് അനുയോജ്യമാണ്. ചെടിയുടെ ചുവട്ടിൽ വളരുന്ന കിഴങ്ങുകൾ നട്ടാണ് പുതിയ തൈകൾ ഉ‌ല്‌പാദിപ്പിക്കുന്നത്.

താമരയ്‌ക്ക് വളരെയേറെ ഔഷധമൂല്യവുമുണ്ട്. താമരപ്പൂ കഷായം ഏറെ പ്രസിദ്ധമാണ്. താമരപ്പൂ ദാഹശമിനിയായും വിഷ സംഹാരിയായും വേദനസംഹാരിയായും ഉപയോഗിക്കാറുണ്ട്. വസൂരി രോഗാവസ്ഥയിൽ താമരപ്പൂവ്, രക്തചന്ദനം, നെല്ലിക്ക ഇവ അരച്ചു പുരട്ടിയാൽ നീറ്റലും വേദനയും ശമിക്കും. താമരപ്പൂവ് അരച്ച് വെള്ളത്തിൽ കലക്കി കുടിക്കുന്നത് പാമ്പ് കടിക്കുള്ള ചികിത്സയിൽ ഏറെ പ്രധാനമാണ്. താമരപ്പൂവിന്റെ വിത്ത് പച്ചയ്ക്കോ വറുത്തോ പാചകം ചെയ്‌തോ ഉണക്കിയോ കഴിക്കാവുന്നതാണ്. വിത്ത് പൊടിച്ചുണ്ടാക്കുന്ന മാവ് ധാന്യമാവുകളെ പോലെ തന്നെ ഭക്ഷ്യയോഗ്യമാണ്.

വീട്ടുമുറ്റത്തെ മൈലാഞ്ചി ; അഴകിന് മാത്രമല്ല ഗുണങ്ങൾ ഏറെയാണ്

haritham

നേ​രി​യ​ ​മ​ണ​മു​ള്ള​ ​മൈ​ലാ​ഞ്ചി​ ​പൂ​ക്ക​ൾ​ക്ക് ​പ​ച്ച​ക​ല​ർ​ന്ന​ ​വെ​ള്ള​ ​നി​റ​മാ​ണ്.​ ​ന​ഖ​ത്തി​ന് ​നി​റം​ ​കൊ​ടു​ക്കാ​നും​ ​മു​ടി​ക്ക് ​ക​റു​പ്പു​ണ്ടാ​കാ​നും​ ​പ​ണ്ടു​മു​ത​ലേ​ ​ഉ​പ​യോ​ഗി​ച്ചു​വ​രു​ന്ന​ ​ഒ​രു​ ​ചെ​ടി​യാ​ണി​ത്.​ ​മ​ഞ്ഞ​പ്പി​ത്തം,​ ​ത്വ​ക്ക് ​രോ​ഗ​ങ്ങ​ൾ,​ ​മു​ടി​കൊ​ഴി​ച്ചി​ൽ​ ​എ​ന്നി​ങ്ങ​നെ​ ​വി​വി​ധ​ ​രോ​ഗ​ചി​കി​ത്സ​യി​ൽ​ ​ഇ​തി​ന്റെ​ ​സ​സ്യ​ഭാ​ഗ​ങ്ങ​ൾ​ ​ഉ​പ​യോ​ഗി​ച്ചു​വ​രു​ന്നു.​ ​ശാ​സ്ത്ര​നാ​മം​ ​ലാ​സോ​ണി​യ​ ​ഇ​ന​ർ​മി​സ് ​എ​ന്നാ​ണ്.​ ​സ​സ്യ​കു​ടും​ബം​ ​ലി​ത​റേ​സി​യേ.​ ​മൈ​ലാ​ഞ്ചി​യു​ടെ​ ​വേ​രും​ ​ഇ​ല​യും​ ​പൂ​വും​ ​ക​ഷാ​യ​മാ​ക്കി​ ​കു​ടി​ച്ചാ​ൽ​ ​മ​ഞ്ഞ​പ്പി​ത്ത​ത്തി​ന് ​ആ​ശ്വാ​സ​മാ​കും.​ ​ഇ​ല​ ക​ഷാ​യം​ ​ത്വ​ക്ക് ​രോ​ഗ​ങ്ങ​ൾ​ക്ക് ​ന​ല്ല​താ​ണ്.​ ​മു​ടി​കൊ​ഴി​ച്ചി​ൽ,​ ​കു​ഴി​ന​ഖം,​ ​പാ​ദം​ ​വി​ണ്ടു​കീ​റ​ൽ​ ​എ​ന്നി​വ​യു​ടെ​ ​ചി​കി​ത്സ​യി​ൽ​ ​മൈ​ലാ​ഞ്ചി​ ​വ്യാ​പ​ക​മാ​യി​ ​ഉ​പ​യോ​ഗി​ച്ചു​വ​രു​ന്നു.