ഓ മൈ ഗോഡിൽ ഇക്കുറി ഗാനമേള ട്രൂപ്പിലെ സഹപ്രവർത്തകന്റെ വീട്ടിൽ ഭാര്യയുമൊത്ത് ഭർത്താവ് എത്തുന്നതാണ് രംഗം. കിടപ്പു രോഗിയായി മാറിയ സഹപ്രവർത്തകന്റെ ഭാര്യയും അച്ഛനും കൂടി ചേർന്ന് ഭാര്യയുടെ മുന്നിൽ വച്ച് ഭർത്താവിന്റെ കുറ്റങ്ങൾ പറയുന്നു. കുറ്റങ്ങൾ പറഞ്ഞ് പറഞ്ഞ് മറ്റൊരു പെൺകുട്ടിയുമായുള്ള പ്രണയത്തിൽ വരെ എത്തുന്നു. മുഴുവൻ ആളുകളുടേയും കുറ്റപ്പെടുത്തലിൽ ഭാര്യയുടെ ന്യായീകരണവും പ്രതികരണവുമാണ് ക്ലൈമാക്സ്.