mobile

ന്യൂഡൽഹി: ടെലികോം അതോറിറ്റി ഒഫ് ഇന്ത്യയുടെ പുതിയ കണക്കുകൾ പ്രകാരം കഴിഞ്ഞ ഏപ്രിലിൽ മാത്രം 47 ലക്ഷം പുതിയ വരിക്കാർ ജിയോ കണക്ഷനുകൾ എടുത്തിട്ടുണ്ട്. എന്നാൽ ജിയോയുടെ നേട്ടത്തിൽ പണി കിട്ടിയത് വൊഡാഫോൺ - ഐഡിയക്കാണ്. അല്ലെങ്കിൽ തന്നെ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന വൊഡാഫോൺ - ഐഡിയക്ക് ഏപ്രിൽ മാസത്തിൽ മാത്രം നഷ്ടപ്പെട്ടത് 18 ലക്ഷം വരിക്കാരെയാണ്. എയർടെൽ ചെറിയ രീതിയിൽ ലാഭം ഉണ്ടാക്കിയിട്ടുണ്ട്. 5.1 ലക്ഷം പുതിയ വരിക്കാരെയാണ് എയർടെല്ലിന് ഈ കാലയളവിൽ പുതുതായി ലഭിച്ചത്.

ട്രായിയുടെ കണക്കുകൾ പ്രകാരം നിലവിൽ ഇന്ത്യയിൽ 120.34 കോടി മൊബൈൽ ഉപഭോക്താക്കളുണ്ട്. അതിൽ 42.76 കോടിയും ജിയോ സിം ഉപയോഗിക്കുന്നവരാണ്. 28 കോടി വൊഡാഫോൺ - ഐഡിയ നെറ്റ്‌വർക്ക് ഉപയോഗിക്കുമ്പോൾ 35.29 കോടി എയർടെൽ ഉപഭോക്താക്കളാണ്.