ഒരു ചടങ്ങിൽ മെഗാ സ്‌റ്റാർ മമ്മൂട്ടി പങ്കെടുക്കുമ്പോൾ ശ്രദ്ധാകേന്ദ്രം ആരായിരിക്കുമെന്ന് പറയേണ്ടതിലല്ലോ? എന്നാൽ സാക്ഷാൽ മമ്മൂട്ടി പോലും കൗതുകത്തോടെ നോക്കി നിന്നുപോയ ഒരാളെ അന്വേഷിക്കുകയാണ് സോഷ്യൽ മീഡിയ. ഒരു വിവാഹത്തിൽ പങ്കെടുക്കാനെത്തിയ മമ്മൂട്ടിയെ അതിശയിപ്പിച്ചത് വരൻ തന്നെയാണ്. ഏഴടിയോളം ഉയരമുള്ള വരനെ അത്ഭുതത്തോടെ നോക്കുന്ന മമ്മൂട്ടിയുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
മമ്മൂക്കയുടെ ബന്ധു തന്നെയാകാം വരൻ എന്നാണ് ഒരു വിഭാഗം ആരാധകർ പറയുന്നത്. എന്തായാലും മെഗാ സ്‌റ്റാറിനെക്കാൾ തലപ്പൊക്കമുള്ള 'ഏഴടിവരനെ' കുറിച്ചുള്ള അന്വേഷണത്തിലാണ് സൈബർ ലോകം.