burger

ആംസ്റ്റർഡാം: ഹോളണ്ടിലെ ഷെഫ് റൊബർട്ട് യാൻ ദെ വീൻ ഉണ്ടാക്കിയ നാലര ലക്ഷം രൂപ വില വരുന്ന ബർഗർ ആണ് ഇപ്പോൾ ഇന്റർനെറ്റിലെ താരം. ഉണ്ടാക്കിയതിനു ശേഷം ബർഗറിന്റെ പടം എടുത്ത് തന്റെ ഇൻസ്റ്റാഗ്രാമിൽ ഇട്ട റോബർട്ട് പോലും പ്രതീക്ഷിക്കാത്ത പ്രതികരണമാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ നിന്ന് ഈ ബർഗറിനെ തേടി എത്തുന്നത്.

ഗോൾഡൻ ബോയ് എന്നു പേരിട്ട ഈ ബർഗറിന് ഇത്രയേറെ വില കൂടാൻ കാരണം അതിൽ ഉപയോഗിച്ചിരിക്കുന്ന ചേരുവകൾ ആണ്. വിദേശ രാജ്യങ്ങളിൽ മാത്രം ലഭ്യമാകുന്ന ബെലൂഗ സ്റ്റർജ്യോൻ എന്ന പ്രത്യേകതരം മീനിന്റെ മുട്ടയിൽ നിന്നും ഉണ്ടാക്കുന്ന ബെലൂഗ കാവ്യർ, വൈറ്റ് ട്രഫിൾ, വിലയേറിയ ഇംഗ്ളീഷ് ഛെദ്ദാർ ചീസ്, ബാർബിക്ക്യൂ സോസ് എന്നിവയൊക്കെയാണ് ഈ ബർഗറിന്റെ പ്രധാന ചേരുവകൾ. മാത്രമല്ല ഇതിൽ ഉപയോഗിച്ചിരിക്കുന്ന സോസ് ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ കാപ്പികുരുവായ കോപി ലുവാക്കിൽ നിന്നും ഉണ്ടാക്കുന്നതാണ്. ഈ ബർഗറിൽ ഉപയോഗിച്ചിരിക്കുന്ന ബൺ ഉണ്ടാക്കിയത് ഷാംപെയ്ൻ ഉപയോഗിച്ചാണ്. കൂടാതെ സ്വർണം കൊണ്ടുള്ള ഒരു ഇലയും ഭംഗിക്കായി ഇതിന്റെ മുകളിൽ ഉണ്ട്.

ഹോളണ്ടിലെ തന്നെ ഒരു ബിസിനസ് സ്ഥാപനമായ റെമിയ കോൺഗ്ളമെറെറ്റ് ആണ് ബർഗർ വാങ്ങിച്ചത്. ബർഗറിൽ നിന്ന് ലഭിച്ച വരുമാനം റോബർട്ട് വീൻ ഒരു എൻ ജി ഒക്ക് സംഭാവന ചെയ്തു. കൊവിഡ് കാരണം ഹോട്ടൽ ബിസിനസ്സിൽ വന്ന ഇടിവിൽ മനംനൊന്താണ് താൻ ഇത്തരമൊരു ബർഗർ ഉണ്ടാക്കാൻ തീരമാനിച്ചതെന്ന് റോബർട്ട് വീൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

View this post on Instagram

A post shared by Robbert Jan de Veen (@kingofhamburgers)