a

പ്രേമത്തി​ലൂടെ താരമായ അനുപമ പരമേശ്വരൻ തുറന്നു പറയുന്നു

പ്രേമത്തിലെ മേരിയായി വന്ന് ആരാധകരുടെ മനസുകളി​ൽ ചേക്കേറി​യ താരമാണ് അനുപമ പരമേശ്വരൻ. സമൂഹ മാദ്ധ്യമങ്ങളിലും സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കെല്ലാം നിറഞ്ഞ സ്വീകാര്യത ലഭിക്കാറുണ്ട്. സമൂഹ മാദ്ധ്യമങ്ങളിലൂടെ സംവദിക്കാറുള്ള അനുപമ ഇപ്പോൾ തനിക്കുണ്ടായ പ്രണയത്തെ കുറിച്ചും പ്രണയ നഷ്ടത്തെ കുറിച്ചും തുറന്നു പറഞ്ഞി​രി​ക്കുകയാണ്. സത്യസന്ധമായ പ്രണയം ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടായിട്ടുണ്ട് എന്നായിരുന്നു അനുപമയുടെ മറുപടി. എന്നാൽ സമീപകാലത്ത് ആ പ്രണയം ബ്രേക്കപ്പായി എന്നും അനുപമ പറയുന്നു.മലയാളത്തിൽ മണിയറയിലെ അശോകനിലാണ് അനുപമ ഏറ്റവുമൊടുവിൽ അഭിനയിച്ചത്. പലാനതി സൂര്യ പ്രതാപ് സംവിധാനം ചെയ്യുന്ന 18 പേജസ് എന്ന തെലുങ്ക് ചിത്രത്തിലാണ് ഇപ്പോൾ അനുപമ അഭിനയിക്കുന്നത്. നിഖിൽ സിദ്ധാർത്ഥ് നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഹൈദരബാദിൽ പുരോഗമി​ക്കുകയാണ്. കാർത്തികേയ 2, റൗഡി ബോയ്‌സ് എന്നിവയാണ് അനുപമയുടേതായി ഒരുങ്ങുന്ന മറ്റു ചിത്രങ്ങൾ.