psc

1. ഇന്ത്യയിൽ ലൈഫ് ഇൻഷുറൻസ് ദേശസാത്ക്കരിച്ചത് എന്ന്?

2. സ്വാതന്ത്ര്യജ്യോതി തെളിയിച്ചിരിക്കുന്നതെവിടെ?

3. കേന്ദ്ര നെല്ല് ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നതെവിടെ?

4. പശ്ചിമഘട്ടം എത്ര സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്നു?

5. ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഭാഷകളിൽ ഏറ്റവും കുറച്ച് ആളുകൾ സംസാരിക്കുന്ന ഭാഷ?

6. കർഷകർക്കുവേണ്ടിയുള്ള ദേശീയ കമ്മീഷൻ രൂപീകരിച്ചതെന്ന്?

7. നെൽകൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണിനമേത്?

8. ഇൻസുലിനിൽ അടങ്ങിയിരിക്കുന്ന ലോഹം?

9. ഭരണഘടനയുടെ എത്രാമത്തെ അനുച്ഛേദത്തിലാണ് ബാലവേല നിരോധിച്ചിരിക്കുന്നത്?

10. മനുഷ്യാവകാശത്തെ സംബന്ധിക്കുന്ന ആദ്യത്തെ ആഗോളരേഖ?

11. കേന്ദ്രവിവരാവകാശ കമ്മീഷന്റെ ആദ്യത്തെ ചെയർപേഴ്സൺ?

12. സ്ത്രീകളുടെ ഉന്നമനത്തിനായി 1979 ഡിസംബർ 18ന് ഐക്യരാഷ്ട്രസഭ അംഗീകരിച്ച ഉടമ്പടി?

13. 2014 ലെ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം നേടിയത്?

14. പുകയില അടങ്ങിയ ഗുട്ക നിരോധിച്ച ആദ്യ സംസ്ഥാനം?

15. ലിറ്റിൽ പ്രൊഫസർ സംരംഭം ആരംഭിച്ച സർവ്വകലാശാല?

16. ആധാർ തുടങ്ങിയത് ഏത് സംസ്ഥാനത്ത് നിന്നാണ്?

17. അന്താരാഷ്ട്ര മണ്ണ് വർഷം?

18. മുല്ലപ്പെരിയാർ വിഷയത്തിൽ രൂപീകരിച്ച വിദഗ്ദ്ധസമിതി അദ്ധ്യക്ഷൻ?

19. അന്താരാഷ്ട്ര ക്രിക്കറ്റിൽ അൻപത് ഗോൾ നേടിയ ആദ്യ ഇന്ത്യൻ താരം?

20. കർഷകർക്കായുള്ള ഇന്ത്യയിലെ ആദ്യ ടെലിവിഷൻ ചാനൽ?

21. ഇന്ത്യയിലെ ആദ്യ മോണോ റെയിൽ എവിടെ?

22. 2015 ലെ ബ്രിക്സ് ഉച്ചകോടിക്ക് വേദിയായ രാജ്യം?

23. സാക്ഷരതയുടെ പിതാവ് എന്നറിയപ്പെടുന്ന മലയാളി?

24. 1936 ലെ ഇലക്ട്രിസിറ്റി സമരം നടന്ന നഗരം?

25. എ.കെ. ഗോപാലൻ പട്ടിണിജാഥ നയിച്ചത് എവിടെ നിന്ന് എവിടേക്കായിരുന്നു?

26. കേരളത്തിലെ ബർദോളി എന്നറിയപ്പെടുന്ന സ്ഥലം?

27. ദിനമണി പത്രത്തിന്റെ സ്ഥാപകൻ?

28. അടിമവംശ സ്ഥാപകൻ?

29. ഒന്നാം സ്വാതന്ത്ര്യസമരത്തിലെ ആദ്യ രക്തസാക്ഷി?

30. ഗദ്ദർ പാർട്ടിയുടെ നേതാവ്?

31. താഷ്‌കന്റ് കരാറിൽ ഒപ്പുവച്ച ഇന്ത്യൻ പ്രധാനമന്ത്രി?

32. സെർവന്റ്സ് ഒഫ് ഇന്ത്യ സൊസൈറ്റിയുടെ സ്ഥാപകൻ?

33. ഇന്ത്യയിൽ പഞ്ചവത്സരപദ്ധതികൾക്ക് തുടക്കം കുറിച്ച വർഷം?

34. കൃഷിക്കും ഗ്രാമവികസനത്തിനുമുള്ള ഇന്ത്യയിലെ ദേശീയ ബാങ്ക്?

35. ഇന്ത്യൻ ഭരണഘടനയുടെ 36 മുതൽ 51 വരെയുള്ള അനുച്ഛേദങ്ങളിൽ പരാമർശിക്കുന്നത്?

36. ഗ്രാമതല ആരോഗ്യപ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും വ്യാപിപ്പിക്കുന്നതിനുമായി 2005 ൽ ഇന്ത്യാഗവൺമെന്റ് ആരംഭിച്ച പദ്ധതി?

37. ഇന്ത്യയിൽ വിവരാവകാശനിയമം നിലവിൽ വന്ന വർഷം?

38. ഫിഫ കപ്പ് ഏത് കളിയുമായി ബന്ധപ്പെട്ടതാണ്?

39. ബൊക്കോഹറം ഏത് രാജ്യത്തെ ഭീകരസംഘടനയാണ്?

40. റിപോ നിരക്ക് എന്തിനെയാണ് സൂചിപ്പിക്കുന്നത്?

41. 2014ലെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച സാഹിത്യകാരൻ?

42. ഏഴ് ബില്യൺ സ്വപ്നങ്ങൾ, ഒരേയൊരു ഭൂമി, കരുതലോടെ ഉപഭോഗം ഇത് ഏത് ദിനത്തിന്റെ സന്ദേശമാണ്?

43. ക്വാണ്ടം സിദ്ധാന്തം ആവിഷ്ക്കരിച്ച ശാസ്ത്രജ്ഞൻ?

44. ഇന്ത്യയുടെ ആദ്യത്തെ കൃത്രിമ ഉപഗ്രഹം?

45. ഇന്ത്യയുടെ ചൊവ്വാ പര്യവേക്ഷണ പേടകം?

46. ബഹിരാകാശത്ത് എത്തിയ ആദ്യത്തെ ഇന്ത്യാക്കാരൻ?

47. രാജ്യത്തെ ഏറ്റവും വലിയ സോളാർ പ്ലാന്റ് സ്ഥിതിചെയ്യുന്ന സ്ഥലം?

48. സോഡാവെള്ളത്തിലടങ്ങിയ ആസിഡ്?

49. ഓക്സിജൻ വാതകം കണ്ടുപിടിച്ചതാര്?

50. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ മിസൈൽ?

ഉത്തരങ്ങൾ

(1) 1956

(2) സെല്ലുലാർ ജയിൽ

(3) കട്ടക്ക്

(4) ആറ്

(5) സംസ്കൃതം

(6) 2004

(7) എക്കൽമണ്ണ്

(8) സിങ്ക്

(9) 24

(10) യു.എൻ. ചാട്ടർ

(11) വജാഹത് ഹബീബുള്ള

(12) സ്ത്രീ വിവേചന നിവാരണ പരിപാടി

(13) ശശികപൂർ

(14) മദ്ധ്യപ്രദേശ്

(15) കാലിക്കറ്റ് സർവ്വകലാശാല

(16) മഹാരാഷ്ട്ര

(17) 2015

(18) ജസ്റ്റിസ്എ.എസ്. ആനന്ദ്

(19) സുനിൽ ഛേത്രി

(20) ഡി.ഡി കിസാൻ

(21) മുംബയ്

(22) റഷ്യ

(23) ചാവറ കുര്യാക്കോസ് ഏലിയാസ്

(24) തൃശൂർ

(25) കണ്ണൂർ - മദ്രാസ്

(26) പയ്യന്നൂർ

(27) ആർ.ശങ്കർ

(28) കുത്ത്ബുദ്ദീൻ ഐബക്

(29) മംഗൾ പാണ്ഡെ

(30) ലാലാ ഹർ ദയാൽ

(31) ലാൽ ബഹദൂർ ശാസ്ത്രി

(32) ഗോപാലകൃഷ്ണ ഗോഖലെ

(33) 1951

(34) നബാർഡ്

(35) നിർദ്ദേശകതത്വങ്ങൾ

(36) ദേശീയ ഗ്രാമീണ ആരോഗ്യമിഷൻ

(37) 2005

(38) ഫുട്ബോൾ

(39) നൈജീരിയ

(40)റിസർവ് ബാങ്കിൽ നിന്ന് ബാങ്കുകൾ എടുക്കുന്ന വായ്പയുടെ പലിശ

(41) പാട്രിക് മൊദിയാനോ

(42) പരിസ്ഥിതിദിനം

(43) മാക്സ് പ്ലാങ്ക്

(44) ആര്യഭട്ട

(45) മംഗൾയാൻ

(46) രാകേഷ് ശർമ്മ

(47) ഭഗവൻപൂർ

(48) കാ‌ർബോണിക് ആസിഡ്

(49) ജോസഫ് പ്രീസ്റ്റ്ലി

(50) പൃഥ്വി