കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നൽകേണ്ടതിന്റെ പ്രധാന്യത്തെക്കുറിച്ച് നിരവധി ചർച്ചകൾ സോഷ്യൽ മീഡിയയിലും മറ്റും നടക്കാറുണ്ട്. സെക്‌സിനെക്കുറിച്ച് സംസാരിക്കുന്നത് വലിയൊരു തെറ്റായി കാണുന്നവരും നമുക്കിടയിലുണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരിക്കുകയാണ് സെക്‌സ് കോച്ച് പല്ലവി ബർൺവാൾ.
യാഥാസ്ഥിതിക ചുറ്റുപാടിൽ വളർന്നുവന്നതിന്റെ അനുഭവങ്ങളാണ് തന്നെ സെക്‌സ് കോച്ച് ആക്കിയതെന്ന് പല്ലവി പറയുന്നു. മാതാപിതാക്കൾ തമ്മിലുള്ള ബന്ധമാണ് ജീവിതത്തിൽ ആദ്യമായി സ്വാധീനിച്ചത്. തന്റെ കുട്ടിക്കാലം മുതലേ ഇവരുടെ ദാമ്പത്യ ജീവിതത്തിൽ പൊരുത്തക്കേടുകൾ ഉണ്ടെന്ന രീതിയിൽ ചില കിംവദന്തികൾ കേട്ടിരുന്നു. എട്ട് വയസ് കഴിഞ്ഞപ്പോൾ കുടുംബത്തിലെ ചടങ്ങുകളിൽ പങ്കെടുക്കാൻ പോകുമ്പോഴൊക്കെ മാതാപിതാക്കൾ ഒരു മുറിയിലാണോ കിടക്കുന്നത് എന്നൊക്കെ ബന്ധുക്കൾ ചോദിക്കാൻ തുടങ്ങി. പലതിനും തനിക്ക് മറുപടി ഉണ്ടായിരുന്നില്ലെന്ന് പല്ലവി പറയുന്നു.
ബീഹാറിൽ നിന്നുള്ള യാഥാസ്ഥിതിക കുടുംബമായിരുന്നു തന്റേത് ലൈംഗികതയെക്കുറിച്ച് ആരും ചർച്ച ചെയ്തിരുന്നില്ല.മാതാപിതാക്കൾ കൈ പിടിക്കുകയോ ആലിംഗനം ചെയ്യുകയോ ചെയ്യുന്നത് കണ്ടിട്ടില്ല. തങ്ങളുടെ സമൂഹത്തിലും അങ്ങനെ ചെയ്യുന്ന ദമ്പതിമാരെ കണ്ടിട്ടില്ലെന്ന് പല്ലവി വ്യക്തമാക്കി.
അമ്മയ്ക്ക് പണ്ട് ഒരാളോട് തോന്നിയ അടുപ്പത്തെക്കുറിച്ചു, പീന്നീട് അത് ഉപേക്ഷിച്ചതിനെക്കുറിച്ചു, അച്ഛനുണ്ടായ സംശയത്തെക്കുറിച്ചുമൊക്കെ പല്ലവി പറയുന്നു. ലൈംഗികതയെക്കുറിച്ചും അടുപ്പത്തെക്കുറിച്ചും ശരിയായി സംസാരിക്കാനുള്ള കഴിവില്ലായ്മ കൊണ്ട് മാതാപിതാക്കളുടെ ബന്ധത്തിൽ വിള്ളൽ വീണു.
സെക്‌സിനെക്കുറിച്ച് തിരിച്ചറിവുണ്ടായത് പതിനാലാം വയസിലായിരുന്നു. പിതാവിന്റെ അലമാരയിലെ പുസ്തകങ്ങൾക്കിടയിൽ നിന്ന് ചെറുലഘുലേഖ കിട്ടി. സ്ത്രീ പുരുഷന്മാർ അന്യോന്യം ശരീരത്തിനായി തേടുന്ന രഹസ്യ ലോകത്തിന്റെ വിവരണമായിരുന്നുമായിരുന്നു അതിലുണ്ടായിരുന്നത്.1990 കളുടെ രണ്ടാം പകുതിയിലായിരുന്നു ഈ സംഭവം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ പ്രായത്തിലുള്ള കുട്ടികൾ സെക്‌സിനെക്കുറിച്ച് പഠിക്കാൻ തുടങ്ങിയിരുന്നു, കൂടുതലും സ്‌കൂളിൽ തന്നെ . ബെൽജിയത്തിൽ, ഏഴുവയസുള്ള കുട്ടികളെ സെക്‌സിനെക്കുറിച്ചു പഠിപ്പിക്കുന്നു. എന്നാൽ ഇന്ത്യയിൽ സ്‌കൂൾ പാഠ്യപദ്ധതിയുടെ നിർബന്ധിത ഭാഗമല്ല സെക്‌സെന്ന് പല്ലവി പറഞ്ഞു.