bolero

ന്യൂഡൽഹി: സ്കോർപ്പിയോയിലും ഓഫ് റോഡ് വാഹനമായ ഥാറിലും ഉപയോഗിച്ച അതേ ഷാസിയുമായി ഒരിക്കൽ കൂടി മഹീന്ദ്ര വിപണിയിൽ എത്തിയിരിക്കുകയാണ്. ഇത്തവണ ബൊലേറോയുടെ പുതിയ പതിപ്പായ ബൊലേറോ നിയോയുമായാണ് മഹീന്ദ്രയുടെ വരവ്. മഹീന്ദ്രയുടെ തന്നെ ടി യു വി 300 പരിഷ്കരിച്ച പതിപ്പാണ് ബൊലേറോ നിയോ. നിയോ എൻ 4, എൻ 8, എൻ 10 എന്നീ വേരിയന്റുകളിൽ എത്തുന്ന ബൊലേറോയുടെ ബേസ് മോഡലിന്റെ വില വെറും എട്ടര ലക്ഷം രൂപയാണ്. എൻ 8ന് 9.48 ലക്ഷവും എൻ 10ന് പത്ത് ലക്ഷവുമാണ് എക്സ് ഷോറൂം വില വരുന്നത്.

ലാ‌ഡർ ഷാസിയുമായി വരുന്ന ബൊലേറോയ്ക്ക് ഒറ്റനോട്ടത്തിൽ ആരും ഇഷ്ടപ്പെടുന്ന ഡിസൈനാണുള്ളത്. കൂടാതെ ആറ് ക്രോം സ്ളാറ്റുകളോടു കൂടെയുള്ള ഗ്രിൽ ബൊലേറോയുടെ മാറ്റ് കുട്ടുന്നു. ഡി ആ‌ർ എല്ലും സ്റ്റാറ്റിക്ക് ബാൻഡിംഗ് ടെക്നോളജിയുമുള്ള ഹെഡ്ലാംപ്, ഡ്യുയൽ ടോൺ സൈഡ് മിറർ, വാഹനത്തിൽ കയറാൻ ചവിട്ടുപടികൾ, 15 ഇഞ്ച് അലോയ് വീലുകൾ എന്നിവ ഈ വാഹനത്തിന്റെ പ്രത്യേകതകളാണ്.

ഉപഭോക്തവിന്റെ ഇഷ്ടാനുസരണം ആറ് വ്യത്യസ്ത നിറങ്ങളിൽ ഈ വാഹനം തിരഞ്ഞെടുക്കുവാൻ സാധിക്കും.