vija

ഇംഗ്ളണ്ടിൽനിന്ന് ഇറക്കുമതി ചെയ്ത റോൾസ് റോയ്സ് കാറിനു പ്രവേശന നികുതി ചുമത്തിയത് ചോദ്യം ചെയ്തു നടൻ വിജയ് സമർപ്പിച്ച ഹർജി മദ്രാസ് ഹൈക്കോടതി തള്ളി.വിജയ് ക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച കോടതി ഒരു ലക്ഷം രൂപ പിഴയും ചുമത്തി. തുക രണ്ടാഴ്ചയ്ക്കുള്ളിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ അടക്കണമെന്ന് ഉത്തരവിൽ പറയുന്നു. സിനിമയിലെ സൂപ്പർ ഹീറോ വെറും 'റീൽ ഹീറോ' ആയി മാറരുതെന്നും നികുതി കൃത്യമായി അടച്ച് ആരാധകർക്ക് മാതൃകയാകണമെന്നും ജസ്റ്റിസ് എസ്. എം സുബ്രഹ്മണ്യത്തിന്റെ ഉത്തരവിൽ പറയുന്നു.