കോട്ടയം: ഇടുക്കി വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ പീഡിപ്പിച്ചതിന് ശേഷം കെട്ടിത്തൂക്കി കൊന്ന സംഭവത്തിൽ ദേശീയ ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തു. മാദ്ധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ കേസെടുത്ത കമ്മിഷൻ സംഭവത്തിൽ 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പൊലീസ് മേധാവിയോട് നിർദേശിച്ചു.