തിരുവനന്തപുരം: നെയ്യാറ്റിൻകര കാഞ്ഞിരംകുളത്ത് യുവതി തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കുളത്തൂർ ഊരൻവിള സ്വദേശി ഷിബുവാണ് (30) അറസ്റ്റിലായത്. ഷിബുവിന്റെ ഭാര്യ റാണി കഴിഞ്ഞ ശനിയാഴ്ച വീട്ടിലെ ജനലിൽ തൂങ്ങി ജീവനൊടുക്കിയിരുന്നു. 2016 ഒക്ടോബറിലായിരുന്നു ഇവരുടെ വിവാഹം. ഊരംവിളയിലെ ഭർതൃഗൃഹത്തിലായിരുന്നു താമസം. സ്ത്രീധനം ആവശ്യപ്പെട്ട് ഷിബു ഉപദ്രവിക്കുന്നത് പതിവായതോടെ ബന്ധുക്കൾ ഇടപെട്ട് കാഞ്ഞിരംകുളത്ത് വീടെടുത്ത് താമസിപ്പിക്കുകയായിരുന്നു. ഇവിടെയും പീഡനം തുടർന്നതോടെയാണ് റാണിയുടെ മരണം. സ്ത്രീധന പീഡന കേസിലാണ് ഷിബുവിനെ നെയ്യാറ്റിൻകര ഡിവൈ.എസ്.പി എസ്.അനിൽകുമാർ അറസ്റ്റ് ചെയ്തത്.