bride

പൂനെ: കാറിന്റെ ബോണറ്റിൽ ഇരുന്ന് വിവാഹവേദിയിലേക്ക് പാേയ വധുവിനെതിരെ മോട്ടോർ വാഹന നിയമം ലഘിച്ചതിന്റെ പേരിൽ കേസെടുത്തു. പൂനെയ്ക്ക് സമീപത്തായിരുന്നു സംഭവം. ഇരുപത്തിമൂന്നുകാരിയായ യുവതി എസ് യു വിയുടെ ബോണറ്റിൽ കയറി യാത്രചെയ്യുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തുടർന്നാണ് കേസെടുത്ത്. വധുതന്നെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റുചെയ്തത്.

പൂനെ-സസ്വാദ് റോഡിലായിരുന്നു വീഡിയാേ ചിത്രീകരണം. ഇത് ഗതാഗതക്കുരുക്കിനും ഇടയാക്കിയിരുന്നു. എസ് യുവിക്ക് മുന്നിലായി ബൈക്കിൽ സഞ്ചരിച്ചിരുന്ന വീഡിയോ ഗ്രാഫറാണ് രംഗങ്ങൾ ചിത്രീകരിച്ചത്. വധുവിന് പുറമേ വീഡിയോ ഗ്രാഫർ, എസ് യുവിയുടെ ഡ്രൈവർ, വാഹനത്തിലുണ്ടായിരുന്ന മറ്റാളുകൾ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. ശരിയായ രീതിയിൽ മാസ്ക് ധരിക്കാത്തതിനാൽ ഇവർക്കെതിരെ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിനും കേസെടുത്തിട്ടുണ്ട്. വാഹനത്തിലുണ്ടായിരുന്നവരിൽ വധുവിന്റെ മാതാപിതാക്കളും ഉണ്ടെന്നാണ് റിപ്പോർട്ട്.