gayle

സെ​ന്റ് ​ലൂ​സി​യ​:​ ​പ്രാ​യം​ ​ത​ള​ർ​ത്താ​ത്ത​ ​പോ​രാ​ളി​ ​ക്രി​സ് ​ഗെ​യി​ലി​ന്റെ​ ​ത​ക​ർ​പ്പ​ൻ​ ​അ​ർ​ദ്ധ​ ​സെ​ഞ്ച്വ​റി​യു​ടെ​ ​പി​ൻ​ബ​ല​ത്തി​ൽ​ ​ആ​സ്ട്രേ​ലി​യ​ക്കെ​തി​രാ​യ​ ​ട്വ​ന്റി​-20​ ​പ​ര​മ്പ​ര​യി​ലെ​ ​മൂ​ന്നാം​ ​മ​ത്സ​ര​ത്തി​ൽ​ ​വെ​സ്റ്റി​ൻ​ഡീ​സി​ന് 6​ ​വി​ക്ക​റ്റി​ന്റെ​ ​ത​ക​ർ​പ്പ​ൻ​ ​ജ​യം.​ ​ഇ​തോ​ടെ​ ​അ​ഞ്ച് ​മ​ത്സ​ര​ങ്ങ​ൾ​ ​ഉ​ൾ​പ്പെ​ട്ട​ ​പ​ര​മ്പ​ര​ ​വെ​സ്റ്റി​ൻ​ഡീ​സ് ​ര​ണ്ട് ​മ​ത്സ​ര​ങ്ങ​ൾ​ ​ശേ​ഷി​ക്കെ​ ​ത​ന്നെ​ ​-3​-0​ത്തി​ന് ​സ്വ​ന്ത​മാ​ക്കി.​ .

​ ​സെ​ന്റ് ​ലൂ​സി​യയിൽ​ ​ന​ട​ന്ന​ ​മ​ത്സ​ര​ത്തി​ൽ​ 20​ ​ഓ​വ​റി​ൽ​ ​ഓ​സീ​സ് ​ആ​റു​ ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തി​ൽ​ ​നേ​ടി​യ​ത് 141​ ​റ​ൺ​സാ​ണ്.​ ​മ​റു​പ​ടി​ ​ബാ​റ്റിം​ഗി​നി​റ​ങ്ങി​യ​ ​വി​ൻ​ഡീ​സ് 31​ ​പ​ന്തു​ക​ൾ​ ​ശേ​ഷി​ക്കെ​ ​നാ​ല് ​വി​ക്ക​റ്റ് ​മാ​ത്രം​ ​ന​ഷ്ട​ത്തി​ൽ​ ​വി​ജ​യ​ല​ക്ഷ്യ​ത്തി​ലെ​ത്തി​ ​(142​/4​)​​.​ 38​ ​പ​ന്തു​ക​ൾ​ ​നേ​രി​ട്ട​ ​ഗെ​യ്ൽ​ ​നാ​ല് ​ഫോ​റും​ ​ഏ​ഴ് ​സി​ക്‌​സും​ ​അ​ട​ക്കം​ 67​ ​റ​ൺ​സാ​ണ് ​അ​ടി​ച്ചെ​ടു​ത്ത​ത് .​ ​ട്വ​ന്റി​-20​യി​ൽ​ 14,000​ ​റ​ൺ​സ് ​പി​ന്നി​ടു​ന്ന​ ​ആ​ദ്യ​ ​താ​ര​മെ​ന്ന​ ​ച​രി​ത്ര​നേ​ട്ട​വും​ ​ഗെ​യ്ൽ​ ​ഈ​ ​മ​ത്സ​ര​ത്തി​ലെ​ ​ഇ​ന്നിം​ഗ്സി​ലൂ​ടെ​ ​സ്വ​ന്ത​മാ​ക്കി.