തിരുവനന്തപുരം: കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കടകൾ തുറക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് എ.എം. ആരിഫ് എം.പി. ദീർഘനാളായി കടകൾ അടച്ചിടുന്നതുമൂലം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന വ്യാപാരികളെ സഹായിക്കുന്നതിനായി കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ച് കടകൾ തുറക്കാൻ അനുവദിക്കണം. രണ്ടര മാസത്തിൽ അധികമായി കടകൾ വല്ലപ്പോഴുമാണ് തുറക്കാൻ സാധിക്കുന്നത്. നല്ലൊരു വിഭാഗം വ്യാപാരികളും കടക്കെണിയിലാണ്. ആയതിനാൽ സാഹചര്യം സമഗ്രമായി വിലയിരുത്തി കടകൾ തുറക്കാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നും ആരിഫ് കത്തിൽ പറയുന്നു.