ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനെട്ട് കോടി എൺപത്തിയഞ്ച് ലക്ഷം പിന്നിട്ടു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ അഞ്ച് ലക്ഷത്തോളം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 40,65,184 ആയി ഉയർന്നു. പതിനേഴ് കോടി ഇരുപത്തിനാല് ലക്ഷം പേർ രോഗമുക്തി നേടി.
ഇന്ത്യയിൽ കഴിഞ്ഞ ദിവസം 31,443 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നാലു മാസങ്ങൾക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന വർദ്ധനയാണിത്. നിലവിൽ 4.31 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. മരണസംഖ്യ 4.11 ലക്ഷം പിന്നിട്ടു. മൂന്ന് കോടി പേർ രോഗമുക്തി നേടി.
അമേരിക്ക മാത്രമാണ് രോഗികളുടെ എണ്ണത്തിൽ ഇന്ത്യയ്ക്ക് മുന്നിലുള്ളത്. യുഎസിൽ മൂന്ന് കോടി നാൽപത്തിയെട്ട് ലക്ഷം പേർക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 6.23 ലക്ഷം പേർ മരിച്ചു.രണ്ട് കോടി തൊണ്ണൂറ്റിമൂന്ന് ലക്ഷം പേർ രോഗമുക്തി നേടി.