pulwama

ശ്രീനഗർ: ജമ്മു കശ്മീരിലെ പുൽവാമയിൽ ഇന്ന് രാവിലെ ഉണ്ടായ വെടിവയ്പ്പിൽ ലഷ്കർ ത്വയ്ബ നേതാവടക്കം മൂന്ന് തീവ്രവാദികളെ സുരക്ഷാ സേന വകവരുത്തി. പാകിസ്ഥാൻ ഭീകര സംഘടനയായ ലഷ്കർ-ഇ-ത്വയ്ബ നേതാവ് ഐജാസ് എന്നറിയപ്പെടുന്ന അബു ഹുരെയ്‌ര ആണ് മരിച്ചവരിൽ പ്രധാനി. മറ്റ് രണ്ട് പേരെയും തിരിച്ചറിഞ്ഞിട്ടില്ല. ഇവരിൽ നിന്നും ആയുധങ്ങളും ബോംബ് ഉണ്ടാക്കാനുള്ള സാധനസാമഗ്രികളും പൊലീസ് കണ്ടെടുത്തു. കൂടുതൽ തീവ്രവാദികൾ പുൽവാമയിൽ ഒളിച്ചിരിക്കാൻ സാദ്ധ്യതയുണ്ടെന്ന രഹസ്യ വിവരം അനുസരിച്ച് സുരക്ഷാ സേന പ്രദേശത്ത് തിരച്ചിൽ നടത്തുന്നുണ്ട്.

തീവ്രവാദികൾ പ്രദേശത്ത് ഒളിച്ചിരിപ്പുണ്ടെന്ന് നേരത്തെ തന്നെ സുരക്ഷാ സേനകൾക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. അതനുസരിച്ച് വെളുപ്പിന് തന്നെ സേനാവിഭാഗങ്ങൾ പ്രദേശം വളഞ്ഞിരുന്നു. സംഭവത്തെ തുടർന്ന് പുൽവാമയിൽ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്.