1971 ലെ ഇന്ത്യാ പാകിസ്ഥാൻ യുദ്ധവിജയത്തിന്റെ സ്മരണ പുതുക്കി ജാവ പുതിയ രണ്ട് നിറങ്ങളിൽ കൂടി പ്രത്യേക പതിപ്പിറക്കി. കാക്കി, മിഡ്നൈറ്റ് ഗ്രേ എന്നീ നിറങ്ങളിലാണ് പുതിയ ജാവ ബൈക്കുകളിറക്കിയിട്ടുള്ളത്. 1.93 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്സ്ഷോറൂം വില. ക്ലാസിക് ജാവയേക്കാൾ 6000 രൂപ അധികമാണ് പുതിയ എഡിഷന്റെ വില. ബൈക്കുകളുടെ ഓൺലൈൻ ബുക്കിംഗും ആരംഭിച്ചിട്ടുണ്ട്. 1971 -2021 സ്പെഷ്യൽ എഡിഷൻ ബാഡ്ജിംഗും വാഹനത്തിന് നൽകിയിട്ടുണ്ട്. ബ്ലാക്ക് നിറത്തിലുള്ള ഹെഡ്ലാംപ് ബേസൽ, സസ്പെൻഷൻ ഫോർക്ക്, ഡ്യുവൽ എക്സ്ഹോസ്റ്റ് എന്നിവയാണ് പുതിയ മാറ്റങ്ങൾ.