aamir-khan

ലഡാക്ക്: തന്റെ പുതിയ സിനിമയായ ലാൽ സിംഗ് ഛദ്ദയുടെ ഷൂട്ടിംഗിനിടെ ലഡാക്ക് പരിസരം ചവറിട്ട് നശിപ്പിച്ചെന്ന ആരോപണത്തിനെതിരെ ആമിർ ഖാന്റെ നിർമാണ കമ്പനിയായ ആമിർ ഖാൻ പ്രൊഡക്ഷൻസ് രംഗത്തു വന്നു. നിർമാണ കമ്പനിക്ക് പരിസരം ശുചിയാക്കുന്നതിന് വേണ്ടി മാത്രം ഒരു പ്രത്യേക ടീം ഉണ്ടെന്നും ഓരോ സ്ഥലത്തെയും ഷൂട്ടിംഗിനു ശേഷം അവർ ആ സ്ഥലം പഴയതു പോലെയോ അതിനെക്കാളും മികച്ചതായി വൃത്തിയാക്കാറുണ്ടെന്ന് പത്രകുറിപ്പിൽ വ്യക്തമാക്കി.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആമിർ ഖാനും സംഘവും ഇവിടെ ഷൂട്ട് ചെയ്യുന്നുണ്ടായിരുന്നു. അവർ ഷൂട്ടിംഗ് മതിയാക്കി തിരിച്ചു പോയതിനുശേഷം ജിഗ്മത് ലഡാഖി എന്ന ട്വിറ്റർ പ്രൊഫൈലിലൂടെ പ്ളാസ്റ്റിക് മാലിന്യങ്ങൾ നിറഞ്ഞ ഷൂട്ടിംഗ് ലൊക്കേഷന്റെ വീഡിയോ പുറത്തുവന്നിരുന്നു.

ആരെയും വ്യക്തിപരമായി അവഹേളിക്കുന്നതിന് വേണ്ടിയല്ല താൻ വീഡിയോ പോസ്റ്റ് ചെയ്തതെന്നും മറിച്ച് ഓരോ സിനിമാ ഷൂട്ടിംഗിനു ശേഷവും തന്റെ ഗ്രാമവാസികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടികാണിക്കുക മാത്രമായിരുന്നുവെന്നും ജിഗ്മത് ലഡാഖി വിശദീകരിച്ചു.

View this post on Instagram

A post shared by Aamir Khan Productions (@aamirkhanproductions)

This is the gift Bollywood star Amir Khan's upcoming movie Lal Singh Chada has left for the villagers of Wakha in Ladakh.
Amir Khan himself talks big about environmental cleanliness at Satyamev Jayate but this is what happens when it comes to himself. pic.twitter.com/exCE3bGHyB

— Jigmat Ladakhi 🇮🇳 (@nontsay) July 8, 2021