india

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,792 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തു. പ്രതിദിന രോഗമുക്തി നേടിയവർ 41,000 ആണ്. ഇന്ന് 624 മരണങ്ങൾ സ്ഥിരീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.

ഇതുവരെ രാജ്യത്ത് സ്ഥിരീകരിച്ചത് 3.09 കോടി പുതിയ കേസുകളാണ്. രോഗമുക്തി നേടിയവർ ആകെ 3.01 കോടിയാണ്. രാജ്യത്തെ ആക്‌ടീവ് കേസുകൾ കുറഞ്ഞ് 4,29,946 ആയി. അതേ സമയം കൊവിഡ് ബാധിച്ച് മരണമടഞ്ഞവർ 4,11,408 ആയി ഉയർന്നു. രാജ്യത്തെ രോഗമുക്തി നിരക്ക് 97.28 ശതമാനമായി.

രാജ്യത്ത് ഇതുവരെ 38.76 കോടി ഡോസ് വാക്‌സിനുകളാണ് നൽകിയത്. ഇതിൽ 37.14 ലക്ഷം ഡോസ് വാക്‌സിനുകൾ കഴിഞ്ഞ 24 മണിക്കൂറിനിടെ നൽകി. രോഗനിരക്ക് വളരെയധികം കൂടുതലായി തുടരുന്ന കേരളത്തിൽ കർശന വാരാന്ത്യ ലോക്ഡൗൺ ഏർപ്പെടുത്തുമെന്ന് സർക്കാർ അറിയിച്ചു. 14,539 കേസുകളുള‌ള കേരളത്തിലാണ് രാജ്യത്ത് പ്രതിദിന കണക്കിൽ ഏറ്റവുമധികം രോഗികൾ. 7243 കേസുകൾ റിപ്പോർട്ട് ചെയ്‌ത മഹാരാഷ്ട്രയാണ് രണ്ടാമത്. 2567 കേസുകളുള‌ള ആന്ധ്രാ പ്രദേശ് മൂന്നാമതും.