cabinet

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതിയിലുള്ള കേന്ദ്രമന്ത്രിസഭാ യാേഗം ആരംഭിച്ചു. രാവിലെ പതിനൊന്ന് മണിയോടെയാണ് യോഗം ആരംഭിച്ചത്. ഒരുവർഷത്തിനുശേഷമാണ് വീഡിയോ കോൺഫറൻസ് വഴിയല്ലാതെ നേരിട്ട് മന്ത്രിസഭായോഗം ചേരുന്നത്. കഴിഞ്ഞ വർഷം ഏപ്രിൽ ആദ്യ ആഴ്ചയിലാണ് ഇതിനുമുമ്പ് അവസാനമായി നേരിട്ട് മന്ത്രിസഭായോഗം ചേർന്നത്.

ലോക്ക്ഡൗൺ സമയത്തുൾപ്പടെ എല്ലാ ആഴ്ചയും വീഡിയോ കോൺഫറൻസ് വഴി കൃത്യമായി മന്ത്രിസഭായാേഗം നടത്തിയിരുന്നു. മന്ത്രിസഭ പുനസംഘടിപ്പിച്ചതിനുശേഷമുള്ള രണ്ടാമത്തെ യോഗം കൂടിയാണ് ഇന്നത്തേത്. ഈമാസം ഏഴിനാണ് മന്ത്രിസഭ പുനസംഘടിപ്പിച്ചത്. തൊട്ടടുത്ത ദിവസമായിരുന്നു പുതിയ മന്ത്രിമാരുൾപ്പെട്ട ആദ്യമന്ത്രിസഭാ യോഗം നടന്നത്. വരാനിരിക്കുന്ന മൺസൂൺ സമ്മേളനത്തിന് മുന്നോടിയായാണ് ഇന്നത്തെ മന്ത്രിസഭാ യോഗം എന്നാണ് റിപ്പോർട്ട്.