df

കൊച്ചി: ഉപഭോക്താക്കൾക്കായി ഇന്ത്യയിലുടനീളം ഓൺലൈൻ കാർ ഫൈനാൻസിംഗ് സൗകര്യവുമായി (സ്മാർട്ട് ഫൈനാൻസ്) മാരുതി സുസുകി ഇന്ത്യ ലിമിറ്റഡ് (എം.എസ്‌.ഐ.എൽ). അരീന, നെക്‌സ ഉപഭോക്താക്കൾക്കും ഇതിന്റെ ഗുണഭോക്താക്കളാകാം. ഉപഭോക്താക്കളെ അവരുടെ കാർ വാങ്ങിക്കൽ അനുഭവം നിരവധി ഓപ്ഷനുകളോടെ രൂപപ്പെടുത്തിയെടുക്കുന്നതിന് പ്രാപ്തരാക്കുന്ന ഒരു വൺ സ്റ്റോപ്പ് ഓൺലൈൻ പോർട്ടലാണ് മാരുതി സുസുകി സ്മാർട്ട് ഫൈനാൻസ്. 2020 ഡിസംബറിലാണ് ഇത് ഏതാനും നഗരങ്ങളിലായി ആദ്യമായി അവതരിപ്പിച്ചത്. ഇതിനോടകം 25 ലക്ഷത്തിലധികം പേർ ഈ സൗകര്യം പ്രയോജനപ്പെടുത്തിയിട്ടുണ്ട്. തത്സമയ ലോൺ സ്ഥിതി ട്രാക്കിംഗോടെ വ്യത്യസ്ത ഫൈനാൻസിയർ, എൻഡ്-ടു-എൻഡ് ഓൺലൈൻ കാർ ഫൈനാൻസിംഗ് സൗകര്യം അവതരിപ്പിച്ച ആദ്യ ഓട്ടോമൊബൈൽ കമ്പനിയാണ് മാരുതി സുസുകി.