school-

മു​ണ്ട​ക്ക​യം​​:​ ​മു​പ്പ​ത്തി​നാ​ലാം​മൈ​ൽ​ ​വ്യാ​കു​ല​മാ​താ​ ​ഫെ​റോ​നാ​ ​പ​ള്ളി​യി​ലും,​ ​സ​മീ​പ​ത്തെ​ ​സെ​നറ് ​ആ​ന്റ​ണീ​സ് ​യു.​പി,​ ​ഹൈ​സ്കൂ​ളു​ക​ളി​ലും​ ​മോ​ഷ​ണം.​ ​​ ​ഹൈസ്കൂ​ളി​ൽ​ ​നി​ന്ന് ​ര​ണ്ട് ​വീ​ഡി​യോ​കാ​മ​റ​ക​ളും,​ ​ബു​ക്ക്,​ ​സ്റ്റാ​മ്പ്,​ ​ഫോ​ട്ടോ​സ്റ്റാ​റ്റ് ​ക​ള​ക്ഷ​നി​ലൂ​ടെ​ ​ല​ഭി​ച്ച​ ​ആ​റാ​യി​രം​ ​രൂ​പ​യും​ ​ന​ഷ്ട​പ്പെ​ട്ടു.​ ​യു.​പി​ ​സ്കൂ​ളി​ൽ​ ​നി​ന്ന് 29500​ ​രൂ​പ​യും,​ ​ഒ​രു​ ​മൊ​ബൈ​ൽ​ ​ഫോ​ണും​ ​ന​ഷ്ട​പ്പെ​ട്ടു.​ ​സ്കൂ​ളി​ലെ​ ​വാതിലിന്റെ​ ​പൂ​ട്ട് ​ത​ക​ർ​ത്താ​ണ് ​മോ​ഷ്ടാ​ക്ക​ൾ​ ​അ​ക​ത്ത് ​പ്ര​വേ​ശി​ച്ച​ത്.​ ​പ​ള്ളി​ക്ക് ​മു​ന്നി​ലെ​ ​ഗ്രോ​ട്ടോ​യു​ടെ​ ​നേ​ർ​ച്ച​കു​റ്റി​ ​കു​ത്തി​പ്പൊ​ളി​ച്ച​ ​മോ​ഷ്ടാ​ക്ക​ൾ​ ​പ​ണ​വും​ ​അ​പ​ഹ​രി​ച്ചു.​ ​പ​ള്ളി​യു​ടെ​ ​പു​റ​കു​വ​ശ​ത്തെ​ വാതിൽ ​ത​ക​ർ​ത്ത് ​മോ​ഷ്ട​ക്ക​ൾ​ ​അ​ക​ത്ത് ​ക​യ​റി​യെ​ങ്കി​ലും​ ​കാ​ര്യ​മാ​യി​ ​ഒ​ന്നും​ ​ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ല.​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ 5.30​ ​ഓ​ടെ​ ​പ​ള്ളി​ ​തു​റ​ക്കാ​ൻ​ ​എ​ത്തി​യ​വ​രാ​ണ് ​മോ​ഷ​ണ​ ​വി​വ​രം​ ​അ​റി​യു​ന്ന​ത്.​ ​തു​ട​ർ​ന്ന് ​പ​ള്ളി​ ​ക​മ്മി​റ്റി​ ​അം​ഗ​ങ്ങ​ളെ​യും,​ ​പെ​രു​വ​ന്താ​നം​ ​പൊ​ലീ​സി​നെ​യും​ ​അ​റി​യി​ച്ചു.​സി.​സി.​ടി.​വി​ ​കാ​മ​റ​ക​ൾ​ ​പ​രി​ശോ​ധി​ച്ച​തി​ൽ,​ ​മാ​സ്ക്കും,​ ​ക​ണ്ണ​ട​യും​ ​ധ​രി​ച്ച​ ​ഒ​രു​ ​യു​വാ​വ് ​മ​റ്റൊ​രു​ ​യു​വാ​വി​നൊ​പ്പം​ ​ന​ട​ന്ന് ​നീ​ങ്ങു​ന്ന​തി​ന്റെ​ ​അ​വ്യ​ക്ത​മാ​യ​ ​ചി​ത്ര​ങ്ങ​ൾ​ ​ല​ഭി​ച്ചി​ട്ടു​ണ്ട്.​ ​അ​ന്വേ​ഷ​ണം​ ​ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി​ ​പെ​രു​വ​ന്താ​നം​ ​സി.​ഐ​ ​അ​റി​യി​ച്ചു.