kk

ശരീരത്തിന് ആവശ്യമായ മൂന്ന് ഫാറ്റി ആസിഡുകളായ ഡി.എച്ച്.എ, ഇ.പി.എ, എ.എല്‍.എ എന്നിവയുള്‍പ്പെട്ടതാണ് ഒമേഗ 3 ഫാറ്റി ആസിഡുകൾ. തണുത്ത വെള്ളം, മത്സ്യം, ആല്‍ഗകള്‍ എന്നിവയില്‍ ഡി.എച്ച്.എ, ഇ.പി.എ എന്നിവയും, അണ്ടിപ്പരിപ്പ്, വിത്ത്, തുടങ്ങിയ സസ്യ ഭക്ഷണങ്ങളില്‍ എ.എൽ.എയും സാധാരണയായി കാണപ്പെടുന്നു. ശരീരത്തില്‍ നീരും വീക്കവും ഉണ്ടാക്കുന്നത് തടയാൻ ഇവ സഹായിക്കുന്നു. രക്തസമ്മര്‍ദ്ദത്തിന്റെ അളവ് നിയന്ത്രിച്ച് ശരീരത്തില്‍ നല്ല കൊളസ്‌ട്രോളിന്റെ അളവ് കൂട്ടുന്നു. ശരീരത്തിന് ഊര്‍ജ്ജം നല്‍കുന്ന ഒമേഗ 3 കൊഴുപ്പുകൾ രോഗപ്രതിരോധ ശേഷി, ഹൃദയാരോഗ്യം, ദഹനം‍, ശ്വാസകോശ സംവിധാനങ്ങള്‍ എന്നിവയ്ക്ക് നല്ലതാണ്. ഒമേഗ 3 കൊഴുപ്പുകളുടെ കുറവ് വരണ്ട ചര്‍മ്മം, മുഖക്കുരു വര്‍ദ്ധനവ്, വിഷാദം, വരണ്ട കണ്ണുകള്‍, സന്ധിവേദന, മുടി കൊഴിച്ചില്‍, ഏകാഗ്രതകുറവ്, നേത്രരോഗങ്ങൾ എന്നിവയ്ക്ക് കാരണമാകും.