അരുമാനൂർ:ഇന്ത്യയുടെ 75-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ആഗസ്റ്റ് 15ന് അരുമാനൂർ മനുഭവൻ

ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ പൂവാർ ഗ്രാമ പഞ്ചായത്തിലെ 2,3,5 വാർഡുകളിലെ കുട്ടികൾക്കായി സാഹിത്യ മത്സരങ്ങൾ നടത്തും.പ്രസംഗം,പദ്യം ചൊല്ലൽ എന്നിവയിലാണ് മത്സരം.പ്രസംഗ വിഷയം:എൽ.കെ.ജി,യു.കെ.ജി-എന്റെ അമ്മ.

എൽ.പി-എന്റെ രാജ്യം.യു.പി-മാതാപിതാ-ഗുരു ദൈവം.ഹൈസ്കൂൾ-ശുചിത്വം ഈശ്വരനാണ്-ഗുരുദേവ

വചനം.പൊതു വിഭാഗം-ശ്രീ നാരായണ ഗുരുദേവന്റെ ക്ഷേത്ര സങ്കൽപ്പം.പദ്യം ചൊല്ലൽ മത്സരം മുഖ്യമായും

ഗുരുദേവ കൃതികളെ ആസ്പദമാക്കിയാവും. അവാർഡുകളും സമ്മാനങ്ങളും ഗുരുധർമ്മ പ്രചാരകനായിരുന്ന

അരുമാനൂർ ജി.ശിവരാജന്റെ ഒന്നാം ചരമ വാർഷിക ദിനമായ സെപ്തംബർ 12ന് വിതരണം ചെയ്യും