messi

കാ​മ്പ് ​നൂ​:​ ​അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്ക് ​അ​വ​സാ​നം​ ​അ​ർ​ജ​ന്റീ​ന​ൻ​ ​ഇ​തി​ഹാ​സ​ ​താ​രം​ ​ല​യ​ണ​ൽ​ ​മെ​സി​ ​സ്പാ​നി​ഷ് ​ക്ല​ബ് ​ബാ​ഴ്സ​ലോ​ണ​യു​മാ​യു​ള്ള​ ​ക​രാ​ർ​ ​പു​തു​ക്കു​മെ​ന്ന് ​റി​പ്പോ​ർ​ട്ട്.​ ​അ​ഞ്ച് ​വ​ർ​ഷ​ത്തെ​ ​ക​രാ​റി​ലാ​ണ് ​ഒ​പ്പു​വ​യ്ക്കു​ന്ന​തെ​ന്നും​ ​പ്ര​തി​ഫ​ലം​ ​പകുതിയായി കു​റ​ച്ചു​വെ​ന്നും​ ​വി​ദേ​ശ​ ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്യു​ന്നു.​ ​ബാ​ഴ്സ​യു​മാ​യു​ള്ള​ ​ര​ണ്ട് ​പ​തി​റ്റാ​ണ്ട് ​നീ​ണ്ട​ ​ക​രാ​ർ​ ​ക​ഴി​ഞ്ഞ​ ​ജൂ​ണി​ൽ​ ​അ​വ​സാ​നി​ച്ചി​രു​ന്നു.

2020ൽ​ ​ക്ല​ബ് ​മാ​നേ​ജ്‌മെ​ന്റു​മാ​യു​ള്ള​ ​പ്ര​ശ്ന​ങ്ങ​ളും​ ​മറ്റും​ ​കാ​ര​ണം​ ​മെ​സി​ ​ക്ല​ബ് ​വി​ടാ​ൻ​ ​ആ​ഗ്ര​ഹം​ ​പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.​ ​
എ​ന്നാ​ൽ​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ക​രാ​ർ​ ​ഒ​രു​ ​വ​ർ​ഷം​ ​കൂ​ടി​ ​ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ​ ​വ​ലി​യ​ ​തു​ക​ ​ബാ​ഴ്സ​ ​മാ​നേ​ജ്‌മെ​ന്റി​ന് ​ന​ഷ്ട​പ​രി​ഹാ​ര​മാ​യി​ ​ന​ൽ​കേ​ണ്ടി​ ​വ​രു​മാ​യി​രു​ന്നു.​ ​അ​തി​നെ​ ​തു​ട​ർ​ന്നാ​ണ് ​മെ​സി​ ​കഴിഞ്ഞ സീ​സ​ണി​ൽ​ ​ബാ​ഴ്സ​യി​ൽ​ ​തു​ട​ർ​ന്ന​ത്.

ലപോർട്ട ഇഫക്ട്

ജോസഫ് മരിയ ബർതോമ്യുവിന് പകരം മെസിയുടെ അടുത്ത സുഹൃത്തായ ജുവാൻ ലപോർട്ട ബാഴ്സലോണയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയതോടെ താരത്തിന്റെ മനസുമാറിയെന്നും അദ്ദേഹം ബാഴ്സയിൽ തന്നെ തുടർന്നും തുടരണമെന്ന് തീരുമാനിക്കുകയായിരുന്നുവെന്നുമാണ് റിപ്പോർട്ട്. കരാറിലെ ചില ചെറിയകാര്യങ്ങളിൽ കൂടി വ്യക്തത വരുത്തിയ ശേഷം അദ്ദേഹം വരുംദിവസങ്ങളിൽ കരാറിൽ ഒപ്പുവച്ചേക്കുമെന്നാണ് റിപ്പോർട്ട്.

പ്രതിഫല വിവരം

ലാലിഗയിൽ കൊണ്ടുവന്ന താരങ്ങളുടെ പ്രതിഫലത്തിലെ നിയന്ത്രണ വ്യവസ്ഥ കാരണമാണ് മെസിക്ക് നിലവിലുണ്ടായിരുന്ന പ്രതിഫലം നൽകാൻ കഴിയാതെ വന്നത്.

2017ലാണ് മെസി ഇതിനുമുമ്പ് അവസാനമായി കരാർ പുതുക്കിയത്. അന്ന് 550 മില്യൺ യൂറോയുടെ അഞ്ച് വർഷത്തെ കരാറിലാണ് മെസി ഒപ്പുവച്ചത്.ഇതിൻ പ്രകാരം 75 മില്യൺ യൂറോ (ഏകദേശം 661 കോടി 5 ലക്ഷം രൂപ) മെസിക്ക് ഒരു സീസണിൽ പ്രതിഫലമായി ലഭിച്ചിരുന്നുവെന്നാണ് വിവരം.

മറ്ര് ഓഫറുകൾ

പി.എസ്.ജി, ഇന്റർ മിലാൻ, മാഞ്ചസ്റ്റർ സിറ്റി തുടങ്ങിയ ക്ലബുകൾ മെസിക്ക് പിന്നാലെയുണ്ടായിരുന്നു. ഏറ്രവും മികച്ച ഓഫർ വച്ചത് പി.എസ്.ജിയായിരുന്നു. തന്റെ ബാല്യകാല ക്ലബായ ന്യൂവെൽ ഓൾഡ് ബോയ്സിലേക്ക് തിരിച്ചു പോകണമെന്നും മെസി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഒരു ക്ലബിൽ തന്നെ കളിച്ച് കരിയർ അവസാനിപ്പിക്കുകയെന്ന താത്പര്യത്തിലാണ് മെസിയെന്നാണ് റിപ്പോർട്ടുകൾ.