kk

ന്യൂഡൽഹി : റദ്ദാക്കിയ ഐ ടി ആക്‌ട് 66 എ പ്രകാരം കേസെടുക്കരുതെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാരിന്റെ നിർദ്ദേശം..ഐ ടി ആക്‌ട് 66 എ പ്രകാരം രാജ്യത്ത് ഇപ്പോഴും കേസ് എടുക്കുന്നതിന് എതിരെ സുപ്രീംകോടതി രൂക്ഷവിമർശനമുയർത്തിയതിന് പിന്നാലെയാണ് നിർദേശം.

പൊലീസ് സ്‌റ്റേഷനുകൾക്ക് ഇത് സംബന്ധിച്ച് നിർദ്ദേശം നൽകണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു,​ കേസുകൾ എടുത്തിട്ടുണ്ടെങ്കിൽ അടിയന്തരമായി പിൻവലിക്കണമെന്നും നിർദ്ദേശമുണ്ട്.

സമൂഹമാദ്ധ്യമങ്ങളിൽ അധിക്ഷേപകരമായ കാര്യങ്ങൾ പോസ്റ്റ് ചെയ്താൽ 3 വർഷം വരെ തടവ് ലഭിക്കുന്നതായിരുന്നു 66 എ നിയമം. ജനാധിപത്യ വിരുദ്ധവും അഭിപ്രായസ്വാതന്ത്ര്യത്തിന് എതിരും ആണെന്ന് ചൂണ്ടികാട്ടി ഇത് സുപ്രീം കോടതി റദ്ദാക്കുകയായിരുന്നു.