kk

തിരുവനന്തപുരം : എസ്.എസ്.എൽ.സി ഫലപ്രഖ്യാപനത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ചും പ്രതിപക്ഷത്തെ വിമർശിച്ചും പി.വി.അൻവർ എം.എൽ.എ,​ എസ്എസ്എല്‍സി പരീക്ഷ നടത്താന്‍ തീരുമാനിച്ചപ്പോള്‍ മുഖ്യമന്ത്രിക്ക് വട്ടാണെന്ന് പറഞ്ഞവരുടെ വാചക കസര്‍ത്ത് കേട്ട്പ രീക്ഷ നടത്താതെ ഇരുന്നിരുന്നെങ്കില്‍ വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിൽ ആകുമായിരുനെനന്ന് പി.വി.അൻവർ ഫേസ്ബുക്കിൽ കുറിച്ചു. മുഖ്യമന്ത്രി .പിണറായി വിജയന് നമ്മള്‍ നേരിടുന്ന ഓരോ വിഷയങ്ങളെ സംബന്ധിച്ചും വ്യക്തവും കൃത്യവുമായ കാഴ്ച്ചപ്പാടുണ്ട്. അതിനനുസരിച്ചുള്ള നിലപാടുകള്‍ സ്വീകരിക്കുമ്പോള്‍ കാര്യമായ യാതൊരു അടിസ്ഥാനവുമില്ലാത്ത,രാഷ്ട്രീയം മാത്രം അടിസ്ഥാനപ്പെടുത്തിയുള്ള എതിര്‍പ്പുകളുയരുന്നത് സ്വാഭാവികമാണെന്ന്.അന്‍വര്‍ പറഞ്ഞു.

പ്രതിപക്ഷ ധര്‍മ്മം എന്നാല്‍ എന്തിനേയും ഏതിനേയും നഖശിഖാന്തം എതിര്‍ക്കുന്നതല്ല. മറിച്ച് നാടിന്റെ നന്മയ്ക്കായി ഒത്തൊരുമിച്ച് നില്‍ക്കേണ്ട വിഷയങ്ങളില്‍ അങ്ങനെ തന്നെ നിന്ന് ഒറ്റക്കെട്ടായി മുന്‍പോട്ട് പോകേണ്ടത് കൂടിയാണെന്ന തിരിച്ചറിവ് നമ്മുടെ പ്രതിപക്ഷനിരയ്ക്ക് ഇല്ലാതെ പോയിട്ടുണ്ട്. സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ നാടിന്റെ നന്മയെ മുന്‍നിര്‍ത്തി നമ്മള്‍ അംഗീകരിക്കുകയാണ് വേണ്ടതെന്നും അൻവർ പറയുന്നു.

പി.വി അന്‍വറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

”എസ്.എസ്.എല്‍.സി പരീക്ഷ നടത്താന്‍ തീരുമാനിച്ചപ്പോള്‍ മുഖ്യമന്ത്രിക്ക് വട്ടാണെന്ന് പ്രഖ്യാപിച്ച ഒരുകൂട്ടം ആളുകള്‍ ഇവിടെ ഉണ്ടായിരുന്നു. ഒരു കുഴപ്പവും സംഭവിക്കാതെ നല്ല ഭംഗിയായി എസ്.എസ്.എല്‍.സി പരീക്ഷ നടത്തി അതിന്റെ റിസള്‍ട്ട് ഇന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇക്കൂട്ടരുടെ വാചക കസര്‍ത്ത് കേട്ട് അന്ന് പരീക്ഷ നടത്താതെ ഇരുന്നിരുന്നെങ്കില്‍, നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവി ഇന്ന് അനിശ്ചിതത്തിലാകുമായിരുന്നു.”

”നമ്മുടെ ഭരണസംവിധാനത്തിന് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന് നമ്മള്‍ നേരിടുന്ന ഓരോ വിഷയങ്ങളെ സംബന്ധിച്ചും വ്യക്തവും കൃത്യവുമായ കാഴ്ച്ചപ്പാടുണ്ട്.
അതിനനുസരിച്ചുള്ള നിലപാടുകള്‍ സ്വീകരിക്കുമ്പോള്‍ കാര്യമായ യാതൊരു അടിസ്ഥാനവുമില്ലാത്ത,രാഷ്ട്രീയം മാത്രം അടിസ്ഥാനപ്പെടുത്തിയുള്ള എതിര്‍പ്പുകളുയരുന്നത് സ്വാഭാവികമാണ്. യാഥാര്‍ത്ഥ്യത്തേക്കാളുപരി,അന്ധമായ രാഷ്ട്രീയ വിരോധമാണ് ഇവര്‍ ഉയര്‍ത്തി പിടിക്കുന്നത്. പരീക്ഷാ നടത്തിപ്പ് പോലെ കൃത്യമായ നിയന്ത്രണം കച്ചവടസ്ഥാപനങ്ങളുടെ കാര്യത്തില്‍ നിലവിലുയരുന്ന ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ഒരിക്കലും സ്വീകരിക്കാനാവില്ല. അത് പ്രായോഗികവുമല്ല.”

”പ്രതിപക്ഷ ധര്‍മ്മം എന്നാല്‍ എന്തിനേയും ഏതിനേയും നഖശിഖാന്തം എതിര്‍ക്കുന്നതല്ല, മറിച്ച് നാടിന്റെ നന്മയ്ക്കായി ഒത്തൊരുമിച്ച് നില്‍ക്കേണ്ട വിഷയങ്ങളില്‍ അങ്ങനെ തന്നെ നിന്ന് ഒറ്റക്കെട്ടായി മുന്‍പോട്ട് പോകേണ്ടത് കൂടിയാണെന്ന തിരിച്ചറിവ് നമ്മുടെ പ്രതിപക്ഷനിരയ്ക്ക് ഇല്ലാതെ പോയിട്ടുണ്ട്.പ്രളയകാലത്തും കോവിഡ് മഹാമാരിയുടെ കാലത്തും ഈ പിന്തിരിപ്പന്‍ സമീപനം സ്വീകരിച്ചത് ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജനം നന്നായി തന്നെ വിലയിരുത്തിയിട്ടുണ്ട്. വ്യാപാരി സമൂഹത്തിന്റെ ആശങ്കകള്‍ അംഗീകരിക്കപ്പെടേണ്ടത് തന്നെയാണെന്നതില്‍ ഒരു തര്‍ക്കവുമില്ല.അവര്‍ക്കൊപ്പവും ഈ നാട്ടിലെ ജനങ്ങള്‍ക്കൊപ്പവും നില്‍ക്കേണ്ടതുണ്ട്. കടുത്ത നിയന്ത്രണങ്ങള്‍ തന്നെയാണ് നമ്മുടെ നാട്ടിലെ രോഗവ്യാപനത്തെ ഒരു പരിധി വരെ പിടിച്ചുനിര്‍ത്തിയത്.മൂന്നാം തരംഗത്തിന്റെ വരവ് പ്രതീക്ഷിച്ചിരിക്കുന്ന ഈ സാഹചര്യത്തില്‍ കൃത്യമായ പ്ലാനിംഗും നിയന്ത്രണവും ആവശ്യമുണ്ട്.”

”കൂട്ടായ ആലോചനകളും ഇടപെടലുകളും കൊണ്ട് മാത്രമേ നമ്മള്‍ക്ക് ഈ പ്രതിസന്ധിയെ മറികടക്കാന്‍ കഴിയൂ. അതിനായി ശ്രമിക്കാതെ, കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാമെന്ന ധാരണയില്‍ നില്‍ക്കുന്നവരുടെ വാക്കുകള്‍ കേട്ട് സ്വന്തം നിലയില്‍ തിരുമാനങ്ങളെടുത്താല്‍ കഷ്ടനഷ്ടങ്ങള്‍ ഉണ്ടാകുന്നത് ഈ നാട്ടിലെ വ്യാപാരികള്‍ ഉള്‍പ്പെടുന്ന എല്ലാവിഭാഗം ജനങ്ങള്‍ക്കുമാണ്.സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ നാടിന്റെ നന്മയെ മുന്‍നിര്‍ത്തി നമ്മള്‍ അംഗീകരിക്കുകയാണ് വേണ്ടത്.”