മലയാളികളുടെ പ്രിയ നടനാണ് ഇന്ദ്രൻസ്. സിനിമയുടെ പിന്നണിയിലും മുന്നണിയിലുമായി നാലു പതിറ്റാണ്ടിലേറെ ഇന്ദ്രൻസ് സജീവ സാന്നിദ്ധ്യമാണ്. ഹാസ്യതാരത്തിൽ നിന്ന് മികച്ച നടനുള്ള സംസ്ഥാനപുരസ്കാരത്തിന് അർഹനായ ഇന്ദ്രൻസ് പുതുതലമുറയ്‌ക്കും ഏറെ സ്വീകാര്യനാണ്.
ഇപ്പോഴിതാ, കാവടിയാട്ടം എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ ഇന്ദ്രൻസിന് പറ്റിയ ഒരു അപകടത്തെ കുറിച്ച് പറയുകയാണ് സംവിധായകൻ അനിയൻ. സിനിമയിലെ ഒരു രംഗം ചിത്രീകരിക്കുന്നതിനിടെ ജയറാമിന്റ ചവിട്ട് ഇന്ദ്രൻസിന് ഏൽക്കുകയായിരുന്നു. റിഹേഴ്‌സലിൽ തെറ്റാതെ ചെയ‌്തെങ്കിലും ഷോട്ട് എടുക്കവെ പൊസിഷൻ മാറുകയായിരുന്നത്രേ.
അപ്പോൾ പ്രശ്നമൊന്നും തോന്നിയില്ലെങ്കിലും പിന്നീട് ആരോഗ്യപ്രശ്നത്തിന് വഴിവച്ചു. ഇപ്പോഴും എല്ലാവർഷവും ഇതുമായി ബന്ധപ്പെട്ട് ഇന്ദ്രൻസ് ആയുർവേദ ചികിത്സയ‌്ക്ക് വിധേയനാകാറുണ്ടെന്നും അനിയൻ പറയുന്നു.