ബ്രാ ധരിക്കാന്‍ സ്ത്രീകളെ നിര്‍ബന്ധിക്കുന്ന വ്യവസ്ഥിതിക്കെതിരെ മറാത്തി നടി ഹേമാംഗി കവി. സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ പങ്ക് വച്ചതിന് പിന്നാലെ വ്യാപകമായി ട്രോളുകളും വിമർശനങ്ങളും നേരിടേണ്ടി വന്നതിന് പിന്നാലെയാണ് നടി വീണ്ടും കുറിപ്പുമായി രംഗത്ത് വന്നത്.. ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് വസ്ത്രധാരണത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നത്തെക്കുറിച്ച് നടി വ്യക്തമാക്കുന്നത്.
ബ്രാ ധരിക്കാന്‍ ഇഷ്ടമുള്ളവര്‍ അത് ധരിക്കട്ടെ, അത് അവരുടെ തീരുമാനമാണ്, പക്ഷെ എന്തുകൊണ്ടാണ് ബ്രാ ധരിക്കുന്നത് ഇഷ്ടമല്ലാത്തവരെ മറ്റൊരു കണ്ണില്‍ നോക്കികാണുന്നതെന്നും . എന്തിനാണ് അത് അടിച്ചേല്‍പ്പിക്കുന്നതെന്നും ഹേമാംഗി ചോദിക്കുന്നു. എന്റെ വീട്ടില്‍ ഞാനോ എന്റെ ചേച്ചിയോ ബ്രാ ധരിച്ചിട്ടില്ല. വീട്ടില്‍ അച്ഛനും ചേട്ടനുമുണ്ട്. ഞങ്ങളെ അങ്ങനെ കാണുമ്പോള്‍ അവര്‍ക്ക് ഒരു ഭാവമാറ്റവുമുണ്ടാകാറില്ല. വിവാഹം കഴിഞ്ഞിട്ടും ഇതില്‍ മാറ്റമില്ല. പെണ്‍കുട്ടികളെ ജീവിക്കാന്‍ അനുവദിക്കൂ, അവര്‍ സ്വാതന്ത്ര്യത്തോടെ ശ്വസിക്കട്ടെ. ഇക്കാര്യം ആദ്യം ഉള്‍ക്കൊള്ളേണ്ടത് സ്ത്രീകള്‍ തന്നെയാണെന്നും ഹേമാംഗി പറയുന്നു
ബ്രാ ധരിക്കുന്നത് പല സ്ത്രീകള്‍ക്കും അസ്വസ്ഥതയാണ്. ബ്രാ അഴിച്ചതിന് ശേഷം അവര്‍ സ്വതന്ത്രമായി ശ്വാസമെടുക്കുന്നത് കാണുമ്പോള്‍ സഹതാപം തോന്നും. സ്വന്തം വീട്ടില്‍ കുടുംബത്തിന്റെ മുന്നില്‍ പോലും ദിവസം മുഴുവന്‍ നിങ്ങള്‍ക്ക് ബ്രാ ധരിക്കേണ്ടിവരുന്നു. ആരോ അനുവാദം തന്നതുപോലെ രാത്രിയില്‍ അവ അഴിച്ചുവയ്ക്കുന്നു.
പുറത്തുള്ളവരെ മാറ്റിനിര്‍ത്തിയാലും സ്വന്തം അച്ഛന്റെയും സഹോദരന്റെയും മുന്നിലും ബ്രാ ധരിക്കണോ? എന്തിന്? ഇതേ അച്ഛന്‍ നിങ്ങളെ ചെറുപ്പത്തില്‍ പൂർണനഗ്നരായി കണ്ടിട്ടില്ലേ? ചേട്ടനും അനിയനും ഒക്കെ കണ്ടിട്ടുണ്ടാകില്ലേ? പിന്നെ എന്തിനാണ് വലുതാകുമ്പോള്‍ നിങ്ങളുടെ അവയവങ്ങള്‍ അവര്‍ക്ക് മുന്നില്‍ മറയ്ക്കുന്നത്. നിങ്ങളുടെ അവയവങ്ങള്‍ വീട്ടിലെ ആണുങ്ങളെ അസ്വസ്ഥപ്പെടുത്തുന്നുണ്ടെങ്കില്‍ അത് അവരുടെ പ്രശ്‌നമല്ലേെയെന്നും ഹേമാംഗി ചോദിക്കുന്നു.