niyamasabha-rucks

ന്യൂഡൽഹി: നിയമസഭാ കയ്യാങ്കളി കേസ് ഇന്ന് വീണ്ടും സുപ്രീം കോടതിയിൽ. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ കോടതി സംസ്ഥാന സര്‍ക്കാരിനെ വിമർശിച്ചിരുന്നു. ഈ സാഹചര്യത്തിൽ അപ്പീൽ പിൻവലിക്കുമോ എന്ന് സർക്കാർ കോടതിയെ അറിയിക്കും.

കേസ് തീര്‍പ്പാക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നൽകിയ ഹര്‍ജി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുക. എംഎൽഎമാരുടേത് ഒരിക്കലും യോജിക്കാനാകാത്ത പ്രവൃത്തിയാണെന്ന് കോടതി നേരത്തെ വിമര്‍ശിച്ചിരുന്നു.

വിശദമായി കേൾക്കാതെ ഹര്‍ജി തള്ളരുതെന്ന സര്‍ക്കാര്‍ ആവശ്യം പരിഗണിച്ചാണ് കോടതി കേസ് ഇന്നത്തേക്ക് മാറ്റിവച്ചത്.യുഡിഎഫ് സർക്കാരിന്‍റെ കാലത്തായിരുന്നു നിയസഭയിൽ കയ്യാങ്കളിയുണ്ടായത്. ബാർ കോഴ വിവാദം കത്തി നിൽക്കെയായിരുന്നു സംഭവം. 2015 മാർച്ച് 13ന് അന്നത്തെ ധനമന്ത്രി കെ എം മാണിയുടെ ബഡ്‌ജറ്റ് അവതരണം തടസപ്പെടുത്തിയ പ്രതിപക്ഷം സ്‌പീക്കറുടെ കസേരയടക്കം മറിച്ചിടുകയായിരുന്നു.