modi

വാരാണസി: ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുന്നത് സ്വന്തം ലോക്‌സഭാ മണ്ഡലമായ വാരാണസിയുടെ മുഖച്ഛായ മാറ്റുന്ന പദ്ധതികൾ. പൊതുമേഖലയിലടക്കം 1500 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനമാണ് പുണ്യ നഗരത്തിൽ അദ്ദേഹം നിർവഹിക്കുന്നത്. വാരാണസിയിലെ ജനങ്ങളുടെ ജീവിത സൗകര്യം കൂട്ടുന്നതിനുള്ള പദ്ധതികളാണ് മണ്ഡലത്തിൽ നടപ്പാക്കുന്നതെന്ന് സന്ദർശനത്തിന് മുന്നോടിയായി അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. കാശി വിശ്വനാഥ ക്ഷേത്രവും അദ്ദേഹം സന്ദർശിക്കും. സന്ദർശനത്തിന്റെ ഭാഗമായി അദ്ദേഹം വാരാണസിയിലെത്തി.

ഗോദൗലിയയിൽ മൾട്ടി ലെവൽ പാർക്കിംഗ്, ഗംഗാ നദിയിലെ ടൂറിസം വികസനത്തിനായി റോ-റോ വെസലുകൾ, വാരണാസി-ഗാസിപൂർ ഹൈവേയിലെ മൂന്ന് വരി ഫ്ലൈഓവർ പാലം എന്നിവ ഉദ്ഘാടനം ചെയ്യുന്നവയിൽ പ്രധാനം. 744 കോടി രൂപയുടെ പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നും 839 കോടി രൂപയുടെ പദ്ധതികളുടെ നിർമാണ ഉദ്ഘാടനം നടത്തുമെന്നും അദ്ദേഹത്തിന്റെ ‌ഓഫീസ് അറിയിച്ചു.

വാരാണസിയെ ലോകനിലവാരത്തിലുള്ള കേന്ദ്രമാക്കുന്നതിന്റെ ഭാഗമായ രുദ്രാക്ഷ എന്ന പേരിലുള്ള കൺവൻഷൻ സെന്റർ പദ്ധതിയുടെ ഭാഗമാണ്. ജപ്പാൻ സഹകരണത്തോടെയാണ് നിർമ്മാണം. മണ്ഡലത്തിലെത്തുന്ന പ്രധാനമന്ത്രി കൊവിഡ് അവലോകനവും നടത്തും.