പൃഥിരാജ്-മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങുന്ന ബ്രോ ഡാഡിയുടെ ചിത്രീകരണം ആരംഭിച്ചു. സുപ്രിയ മേനോൻ ആണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. തെലങ്കാനയിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്.
മോണിറ്ററിന് മുന്നിലിരിക്കുന്ന പൃഥ്വിരാജിന്റെ ചിത്രം പങ്കുവച്ചുകൊണ്ടാണ് സിനിമയുടെ ചിത്രീകരണം ഇന്ന് രാവിലെ ആരംഭിച്ച വിവരം സുപ്രിയ വെളിപ്പെടുത്തിയിരിക്കുന്നത്. ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
കേരളത്തിൽ സീരിയൽ ചിത്രീകരണത്തിന് അനുമതി നൽകിയിരുന്നെങ്കിലും, സിനിമ ഷൂട്ടിംഗിന് അനുമതി കൊടുത്തിരുന്നില്ല. ഈ സാഹചര്യത്തിലാണ് ബ്രോ ഡാഡി ഉൾപ്പടെ ഏഴ് ചിത്രങ്ങളുടെ ചിത്രീകരണം തെലങ്കാനയിലേക്കും തമിഴ്‌നാട്ടിലേക്കും മാറ്റിയത്. സർക്കാർ നിയന്ത്രണങ്ങളിൽ ഇളവ് നൽകിയില്ലെങ്കിൽ മറ്റ് നിർമ്മാതാക്കളും ഈ വഴി സ്വീകരിച്ചേക്കും.