leg

പല സ്ത്രീകളുടെയും ഒരു സുന്ദര സ്വപ്നമാണ് രതിമൂർച്ഛ. കൂട്ടുകാരിൽ നിന്നും വായിച്ചുമൊക്കെയുള്ള അറിവുമാത്രമാണ് അവർക്കുള്ളത്. ഇത്തരക്കാർക്ക് വെറുമൊരു ചടങ്ങുതീർക്കൽ മാത്രമാകും ലൈംഗിക ബന്ധം. എന്നാൽ വളരെ നിസ്സാരമായ ചില ടെക്നിക്കുകളിലൂടെ രതിമൂർച്ഛയിലെത്താൻ ഏതുസ്ത്രീക്കും കഴിയും എന്നാണ് പ്രമുഖ ലൈംഗിക വിദഗ്ദ്ധയായ ഇസിക്കി മക്കിമി പറയുന്നത്. ഇസിക്കിയുടെ അഭിപ്രായത്തിൽ വെറും അറുപത്തഞ്ച് ശതമാനം സ്ത്രീകൾ മാത്രമാണ് രതിമൂർച്ഛ അനുഭവിക്കുന്നത്. എന്നാൽ പുരുഷന്മാരിൽ ഇത് 95 ശതമാനമാണ്. അതേസമയം ലെസ്ബിയൻ ബന്ധങ്ങളിൽ 86 ശതമാനം സ്ത്രീകളും രതിമൂർച്ഛ അനുഭവിക്കുന്നുണ്ട്.

രതിമൂർച്ഛ ഉണ്ടായില്ലെന്ന് കരുതി ലൈംഗികമായി എന്തെങ്കിലും പ്രശ്നമുണ്ടെന്ന് കരുതുന്നത് ഒഴിവാക്കുകയാണ് ആദ്യംവേണ്ടത്. ലൈംഗികമായി സജീവമായ പത്തിൽ ഒരാൾ ഒരിക്കലും ആ സുഖം അനുഭവിക്കാൻ യോഗമുണ്ടാകാത്ത ആളായിരിക്കും എന്നാണ് ഇസിക്കി പറയുന്നത്. ലൈംഗികതയിൽ രതിമൂർച്ഛയ്ക്ക് പ്രാധാന്യം ഉണ്ടെങ്കിലും ഒരിക്കലും അമിത പ്രാധാന്യം കൊടുക്കരുത്. അതാണ് പ്രശ്നങ്ങളുടെ മൂലകാരണവും. ആസ്വാദ്യകരവും സംതൃപ്‌തിദായകവുമായ ലൈംഗികതയ്‌ക്ക് രതിമൂർച്ഛ അനിവാര്യമേ അല്ലെന്നാണ് ഇസിക്കിയുടെ അഭിപ്രായം.

രതിമൂർച്ഛയിലെത്തണമെന്ന് ദമ്പതികൾ ആഗ്രഹിക്കുന്നുവെങ്കിൽ തീർച്ചയായും അതുകിട്ടണം. അതിനാണ് ടെക്നിക്കുകൾ പ്രയോഗിക്കേണ്ടത്. എന്തുകൊണ്ടാണ് ലൈംഗികബന്ധത്തിന്റെ ക്ലൈമാക്സിൽ അവാച്യമായ അനുഭൂതി കിട്ടാത്തതെന്ന് മനസിലാക്കണം. ശരിയായ ലൈംഗിക വിദ്യാഭ്യാസത്തിന്റെ കുറവുതന്നെയാണ് ഇതിന് പ്രധാന കാരണം. ശരിക്കുള്ള രതിമൂർച്ഛ എന്താണെന്ന് ഒട്ടുമിക്കവർക്കും അറിയില്ല. ശരിക്കും ഇവർക്ക് രതിമൂർച്ഛ ഉണ്ടാകുമെങ്കിലും അത് മനസിലാക്കുന്നില്ല. മനസിലുള്ളത് മറ്റെന്തോ ആണ്. ഈ തെറ്റായ ധാരണ മാറ്റാണ് ലൈംഗിക വിദ്യാഭ്യാസം അത്യാവശ്യമാകുന്നത്.

പങ്കാളിയോട് തുറന്ന് സംസാരിക്കാത്തതും പ്രശ്നമാണ്. തനിക്ക് എന്താണ് വേണ്ടതെന്ന് വ്യക്തമായി തന്നെ പങ്കാളിയോട് പറയുക.പ്രതീക്ഷിച്ചത്ര സുഖം കിട്ടിയില്ലെങ്കിൽ മറ്റൊരു രീതി തിരഞ്ഞെടുക്കാൻ അവരോട് ആവശ്യപ്പെടാം. പക്ഷേ, ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കണം. തുറന്നുപറയുന്നത് ഒരിക്കലും പങ്കാളിയെ അപമാനിക്കുന്ന തരത്തിലാകരുത്. അത് ദോഷമേ ചെയ്യൂ.

സെക്സ് ഒരു മാനസികാവസ്ഥയാണെന്ന് മനസിലാക്കുകയാണ് അടുത്തതായി വേണ്ടത്. ഏതാനും മിനിട്ടുകൊണ്ട് തീർക്കേണ്ട ഒന്നാണെന്ന ധാരണയും മാറ്റുക. ദിവസം മുഴുവൻ പങ്കാളിയുമായി നടത്തുന്ന സംഭാഷണം പോലും രതിമൂർച്ഛയെ കാര്യമായി സ്വാധീനിക്കും. അതിനാൽ അത്തരത്തിൽ പെരുമാറാൻ ശീലിക്കുക.

സെക്സി അടിവസ്ത്രം ധരിക്കുന്ന സ്ത്രീകൾക്ക് രതിമൂർച്ഛയിലെത്താൻ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതൽ സാദ്ധ്യതയുണ്ടെന്നാണ് ഇസിക്കിയുടെ അഭിപ്രായം. ഇത്തരം വസ്ത്രങ്ങൾ പങ്കാളിയിൽ കൂടുതൽ വികാരം ഉണ്ടാക്കും എന്നതാണ് കാരണം. ബാഹ്യകേളികൾക്ക് കൂടുതൽ സമയം എടുക്കുന്നതും പ്രയോജനം ചെയ്യും. രതിമൂർച്ഛ ഇല്ലാതാവുന്നതിന്റെ പ്രധാനകാരണങ്ങളിൽ ഒന്ന് ബാഹ്യകേളികളുടെ കുറവാണ്. കുറഞ്ഞത് പതിനഞ്ച് മിനിട്ടെങ്കിലും ഇതിനായി നീക്കിവയ്ക്കുക. കാരണം സ്ത്രീ ശരീരം ഉത്തേജിതമാകാൻ കൂടുതൽ സമയം വേണം . ബാഹ്യകേളികളിൽ ഓറൽ സെക്‌സ്, കൈകൊണ്ടുള്ള പ്രവൃത്തികൾ, ആഴത്തിലുള്ള ചുംബനം, തലോടലുകൾ എന്നിവ കൂടുതൽ പ്രയോജനം ചെയ്യും.