പ്രശസ്‌ത ചലച്ചിത്ര നിർമ്മാതാവും സംവിധായകനും നാടകാചാര്യനും 'തനിനിറം' സ്ഥാപക പത്രാധിപരുമായിരുന്ന കലാനിലയം കൃഷ്‌ണൻ നായർക്ക് ശ്രദ്ധാഞ്ജലിയുമായി ചെറുമകൾ ബിന്ദു രവി.
കൃഷ്‌ണൻ നായരുടെ നാൽപതാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് 1976ൽ അദ്ദേഹം നിർമ്മിച്ച 'നീലസാരി' എന്ന ചിത്രത്തിലെ പാപ്പനംകോട് ലക്ഷ്മണൻ രചന നിർവഹിച്ച് വി. ദക്ഷിണാമൂർത്തി സംഗീതം പകർന്ന് യേശുദാസ് ആലപിച്ച 'കാശ്മീര സന്ധ്യകളെ കൊണ്ടുപോകൂ..' എന്ന ഗാനത്തിന്റെ കവർ സോംഗ് തയ്യാറാക്കിയാണ് ബിന്ദു തന്റെ ശ്രദ്ധാഞ്ജലി അർപ്പിക്കുന്നത്.
ചിത്രത്തിലെ നായകനായിരുന്ന രവികുമാർ, നായിക സുമിത്ര എന്നിവരുടെ ആശംസകളോടെയുളള കവർ സോംഗ് യൂട്യൂബിൽ ശ്രദ്ധ നേടുകയാണ്.