വാഷിംഗ്ൺ: കഴിഞ്ഞ വർഷം ആരംഭിച്ച ഫ്ലീറ്റ്സ് സേവനം ആഗസ്റ്റ് മൂന്നിന് അവസാനിപ്പിക്കുമെന്നറിയിച്ച് ട്വിറ്റർ. ഇൻസ്റ്റഗ്രാം, സ്നാപ്ചാറ്റ് എന്നീ ആപ്പുകളെ കടത്തി വെട്ടാൻ ട്വിറ്റർ കൊണ്ടുവന്ന ഫീച്ചറാണിത്.
ഫ്ലീറ്റ്സിലൂടെ ഫുൾസ്ക്രീനിൽ ഫോട്ടോകളും വിഡിയോകളും ട്വിറ്റർ പ്രതികരണങ്ങളും സാധാരണ ടെക്സ്റ്റുംവരെ കാണിക്കാനാവും. 24 മണിക്കൂറിനുള്ളിൽ ഇവ അപ്രത്യക്ഷമാകും.
കൂടുതൽ പേർ ട്വിറ്ററിലെത്തി ഉള്ളടക്കം പോസ്റ്റ് ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് തുടങ്ങിയതെങ്കിലും നിലവിലെ ഉപയോക്താക്കൾ മാത്രമാണ് ഫ്ലീറ്റ്സ് പ്രയോജനപ്പെടുത്തുന്നതെന്ന് കമ്പനി അറിയിച്ചു. നിലവിൽ ട്വീറ്റ് ചെയ്യുന്നവർ കൂടുതൽ വ്യക്തത ലഭിക്കാൻ ഇത് ഉപയോഗിക്കുന്നുണ്ട്.