ബർലിൻ: വടക്കൻ ജർമനിയിൽ കനത്ത മഴയെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ 19 മരണം.
50ലധികം പേരെ കാണാതായി. രണ്ടു ദിവസമായി കനത്ത മഴയും ശക്തമായ കാറ്റും മൂലം ദുരിതത്തിലാണ് ജർമനി. നദികളിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത് ആശങ്ക ഉയർത്തുന്നുണ്ട്.അയൽരാജ്യങ്ങളായ ലക്സംബർഗ്, നെതർലൻഡ്സ്, ബെൽജിയം എന്നിവിടങ്ങളും പ്രളയക്കെടുതിയിലാണ്