former-pakistan-president

കറാച്ചി: മുൻ പാകിസ്ഥാൻ പ്രസിഡന്റ് മംനൂൻ ഹുസൈൻ വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് അന്തരിച്ചു. 80 വയസായിരുന്നു.നേരത്തേ അദ്ദേഹത്തിന് അർബുദം സ്ഥിരീകരിച്ചിരുന്നു. പാകിസ്ഥാൻ മുസ്‌ലിം ലീഗ്-എൻ(പി.എം.എൽ-എൻ) പാർട്ടിയുടെ നേതാവാണ്. 2013 മുതൽ 2018 വരെ പാകിസ്ഥാന്റെ 12-ാം പ്രസിഡന്റായി സേവനമനുഷ്ഠിച്ചു. മുൻ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ അടുത്ത അനുയായിയായിരുന്നു. വിഭജന സമയത്ത് ആഗ്രയിൽ നിന്ന് കറാച്ചിയിലേക്ക് കുടിയേറിയവരാണ് ഹുസൈന്റെ മാതാപിതാക്കൾ. പാക് വിദേശകാര്യമന്ത്രി ഷാ മഹ്മദ് ഖുറേഷി അടക്കമുള്ളവർ അനുശോചനം അറിയിച്ചു.