കൊച്ചി: രണ്ടുദിവസത്തെ ഇടവേളയ്‌ക്ക് ശേഷം ഇന്ധനവില വീണ്ടും കൂടി. ഇന്നലെ തിരുവനന്തപുരത്ത് പെട്രോൾ വില 35 പൈസ വർദ്ധിച്ച് 103.52 രൂപയായി. 17 പൈസ ഉയർന്ന് 96.47 രൂപയാണ് ഡീസലിന്.