indian-doc

വാഷിംഗ്ടൺ: ഇന്ത്യൻ വംശജരായ രണ്ട്​ ഡോക്​ടർമാരെ സുപ്രധാന പദവികളിൽ നിയമിച്ച്​ അമേരിക്കൻ​ പ്രസിഡന്റ് ജോ ബൈഡൻ. ഇന്തോ-​അമേരിക്കൻ ഫിസിഷ്യനും വെസ്​റ്റ്​ വിർജീനിയ മുൻ ഹെൽത്ത്​ കമിഷണറുമായ ഡോ.രാഹുൽ ഗുപ്​തയെ നാഷണൽ ഡ്രഗ്​ ക​ൺഡ്രോൾ പോളിസി ഓഫിസ്​ മേധാവിയായും സർജനും എഴുത്തുകാരനുമായ ഡോ. അതുൽ ഗവാണ്ടയെ യു.എസ്​ ഏജൻസി ഫോർ ഇന്റർനാഷണൽ ഡവലപ്​മെന്റിലെ ഗ്ലോബൽ ഹെൽത്ത്​ ബ്യൂറോ അസിസ്റ്റന്റ് അഡ്​മിനിസ്​ട്രേറ്ററായുമാണ്​ നിയമിച്ചത്​.

25വർഷമായി ഫിസിഷ്യനായി ജോലിചെയ്യുന്ന ഗുപ്​ത വെസ്​റ്റ്​ വിർജീനിയയിൽ ഹെൽത്ത്​ കമീഷണറായും പ്രവർത്തിച്ചിട്ടുണ്ട്​. രാഹുൽ ഡൽഹി യൂണിവേഴ്​സിറ്റിയിൽ നിന്നാണ്​ മെഡിക്കൽ ബിരുദം പൂർത്തിയാക്കിയത്. ന്യൂയോർക്​ ടൈംസ്​ ബെസ്​റ്റ്​ സെല്ലറായി തിരഞ്ഞെടുത്ത പുസ്​തകങ്ങളുടെ രചയിതാവാണ്​ 55കാരനായ ഗവാണ്ട.