isro-elon-musk

വാഷിംഗ്ടൺ: ഗഗൻയാന് വേണ്ടി ഐ.എസ്.ആർ.ഒ വികസിപ്പിച്ചെടുത്ത വികാസ് എഞ്ചിന്റെ ഹോട്ട് ടെസ്റ്റ് മൂന്നാമതും വിജയകരമായതിന് ഐസ്.ആർ.ഒയെ അഭിനന്ദിച്ച് ശതകോടീശ്വരൻ ഇലോൺ മസ്ക്. ഇന്ത്യൻ പതാകയുടെ ഇമോജിക്കൊപ്പം 'അഭിനന്ദനങ്ങൾ' എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ശതകോടീശ്വരൻ റിച്ചാഡ് ബ്രാൻസന് പിന്നാലെ മസ്കും ബഹിരാകാശ യാത്രയ്ക്ക് തയ്യാറെടുക്കുകയാണ്. ബുധനാഴ്ച തമിഴ്‌നാട്ടിലെ മഹേന്ദ്രഗിരിയിലെ ഐ.എസ്.ആർ.ഒ പ്രൊപ്പൽഷൻ കോംപ്ലക്‌സിന്റെ എൻജിൻ പരീക്ഷണ കേന്ദ്രത്തിൽ വച്ചായിരുന്നു വികാസ് എൻജിന്റെ ദീർഘനേര പരീക്ഷണം നടത്തിയത്.