ഹരിപ്പാട്: പതിനാല് വയസുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ രണ്ടാനച്ഛന് ആറ് വകുപ്പുകളിലായി 30 വർഷം വീതം കഠിന തടവും 25000 രൂപ പിഴയും വിധിച്ചു. 2015 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മാന്നാർ സ്വദേശിനിയുടെ രണ്ടാം ഭർത്താവ് ഇവരുടെ മകളെ പതിനൊന്നാമത്തെ വയസ് മുതൽ പീഡിപ്പിച്ചു. തുടർന്ന് 14ാം മത്തെ വയസിൽ പെൺകുട്ടി ഗർഭിണി ആകുകയും പ്രസവിക്കുകയും ചെയ്തതായാണ് കേസ്. ഹരിപ്പാട് ഫാസ്റ്റ്ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി കെ. വിഷ്ണു ആണ് ശിക്ഷ വിധിച്ചത്.ജനിച്ച കുട്ടിയെ അടുത്ത ദിവസം തന്നെ സർക്കാർ ഓർഫനേജിലേക്ക് മാറ്റിയിരുന്നു. പ്രോസിക്യുഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്. രഘു ഹാജരായി.