money-scam

ചേ​ർ​ത്ത​ല​:​ ​അ​ർ​ത്തു​ങ്ക​ൽ​ ​കേ​ന്ദ്രീ​ക​രി​ച്ച് ​ര​ണ്ടു​ ​കോ​ടി​യു​ടെ​ ​നി​ക്ഷേ​പ​ ​ത​ട്ടി​പ്പ് ​ന​ട​ത്തി​യെ​ന്ന​ ​പ​രാ​തി​യി​ൽ​ ​സ്വ​കാ​ര്യ​ ​ധ​ന​കാ​ര്യ​ ​സ്ഥാ​പ​ന​ ​ഉ​ട​മ​ ​അ​റ​സ്റ്റിൽ.​ ​അ​ർ​ത്തു​ങ്ക​ൽ​ ​ച​മ്പ​ക്കാ​ട് ​തോം​സ​ൺ​ ​ചി​ട്ടി​ ​ആ​ൻ​ഡ് ​ഫൈ​നാ​ൻ​സി​യേ​ഴ്‌​സ് ​ഉ​ട​മ​ ​അ​ർ​ത്തു​ങ്ക​ൽ​ ​കാ​ക്ക​ര​വെ​ളി​യി​ൽ​ ​കെ.​ടി.​ബെ​ന്നി​തോ​മ​സ് ​(51​)​ആ​ണ് ​പി​ടി​യി​ലാ​യ​ത്.​നി​ല​വി​ൽ​ ​പ​ണം​ന​ഷ്ട​പെ​ട്ട​താ​യി​ 26​ ​ഓ​ളം​ ​പ​രാ​തി​ക​ളാ​ണ് ​അ​ർ​ത്തു​ങ്ക​ൽ​ ​പൊ​ലീ​സി​ന് ​ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.​ഇ​തു​ ​പ്ര​കാ​രം​ ​ര​ണ്ടു​ ​കോ​ടി​യോ​ളം​ ​ത​ട്ടി​പ്പു​ ​ന​ട​ന്ന​താ​യാ​ണ് ​പ്രാ​ഥ​മി​ക​ ​വി​ല​യി​രു​ത്ത​ൽ.​ ​പ​ണം​ ​ന​ഷ്ട​പെ​ട്ട​ ​കൂ​ടു​ത​ൽ​ ​പേ​ർ​ ​പ​രാ​തി​ക​ളു​മാ​യി​ ​എ​ത്തി​കൊ​ണ്ടി​ക്കു​ക​യാ​ണ്.​ഇ​തോ​ടെ​ ​ത​ട്ടി​പ്പി​ന്റെ​ ​വ്യാ​പ്തി​ ​ഇ​നി​യു​മു​യ​രു​മെ​ന്നാ​ണ് ​ക​ണ​ക്കാ​ക്കു​ന്ന​ത്.


മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളും​ ​സാ​ധാ​ര​ണ​ക്കാ​രു​മാ​യ​വ​ർ​ ​വി​വാ​ഹ​ത്തി​നും​ ​ചി​കി​ത്സ​ക​ൾ​ക്കു​മ​ട​ക്കം​ ​സ്വ​രു​ക്കൂ​ട്ടി​യ​ ​പ​ണ​മാ​ണ് ​ന​ഷ്ട​മാ​യി​രി​ക്കു​ന്ന​ത്.10000​ ​മു​ത​ൽ​ 25​ ​ല​ക്ഷം​ ​വ​രെ​ ​ന​ഷ്ട​പെ​ട്ട​വ​രു​ണ്ടെ​ന്നാ​ണ് ​ക​ണ​ക്കാ​ക്കു​ന്ന​ത്.​സ്ഥാ​പ​ന​ത്തി​ന്റെ​ ​പേ​രി​ൽ​ ​നി​ക്ഷേ​പ​ത്തി​ന് ​പു​റ​മെ​ ​ചി​ട്ടി​യും​ ​സ്വ​ർ​ണ​പ്പ​ണ​യ​വും​ ​ന​ട​ത്തി​യി​രു​ന്നു.​നാ​ലു​ ​പ​തി​​​റ്റാ​ണ്ടോ​ള​മാ​യി​ ​പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ ​സ്ഥാ​പ​ന​ത്തി​ന്റെ​ ​ഉ​ട​മ​യാ​ണ് ​ത​ട്ടി​പ്പി​ൽ​ ​കു​ടു​ങ്ങി​യി​രി​ക്കു​ന്ന​ത്.


ചി​ട്ടി​ ​നി​ക്ഷേ​പ​ ​തു​ക​ക​ൾ​ ​നാ​ളു​ക​ളാ​യി​ ​ല​ഭി​ക്കാ​ത്ത​വ​ർ​ ​ന​ട​ത്തി​യ​ ​പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് ​ഇ​യാ​ൾ​ക്കെ​തി​രെ​ ​രേ​ഖാ​മൂ​ലം​ ​പ​രാ​തി​ക​ൾ​ ​ല​ഭി​ച്ചു​ ​തു​ട​ങ്ങി​യ​ത്.​തു​ട​ർ​ന്ന് ​സ്ഥാ​പ​ന​ത്തി​ലും​ ​ബെ​ന്നി​തോ​മ​സി​ന്റെ​ ​വീ​ട്ടി​ലും​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി​യ​ ​ശേ​ഷ​മാ​ണ് ​അ​റസ്റ്റ് ​ചെ​യ്ത​ത്.​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​യ​ ​ഇ​യാ​ളെ​ ​റി​മാ​ൻ​ഡ് ​ചെ​യ്തി​രു​ന്നു.​സ്​​റ്റേ​ഷ​ൻ​ ​ഹൗ​സ് ​ഓ​ഫീ​സ​ർ​ ​പി.​ജി.​മ​ധു,​എ​സ്.​ഐ​ ​കെ.​ജെ.​ജേ​ക്ക​ബ്ബ് ​എ​ന്നി​വ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ലാ​ണ് ​അ​ന്വേ​ഷ​ണം.