നമ്മുടെ ശരീരത്തിന്റെ സുഗമമായ പ്രവർത്തനത്തിന് ഉറക്കം അനിവാര്യമാണ്. ഉറക്കമില്ലായ്മയും സമയം വൈകി ഉറങ്ങുന്നതും പലവിധ ആരോഗ്യ പ്രശ്നങ്ങൾക്കും വഴിയൊരുക്കാം. രാത്രി ചുരുങ്ങിയത് ഏഴ് മുതൽ എട്ട് മണിക്കൂറെങ്കിലും ഉറക്കം ലഭിക്കണം. ഉറക്കക്കുറവ് മൂലം ഓർമക്കുറവ് ഉണ്ടാകുകയും രോഗപ്രതിരോധ ശേഷിയെ ബാധിക്കുകയും ചെയ്യുന്നു. കൂടാതെ ഇൻസുലിന്റെ പ്രവർത്തനത്തെ ബാധിക്കുന്നതിലൂടെ പ്രമേഹവും പിടിപ്പെട്ടേക്കാം. ഉറക്കമില്ലായ്മയിലൂടെ ഏകാഗ്രതക്കുറവ് അനുഭവപ്പെടും.ശരീരത്തിൽ രക്തസമ്മർദവും ഹൃദ്രോഗ സാദ്ധ്യതയും ഉറക്കക്കുറവിലൂടെ വർദ്ധിക്കും. ഉറങ്ങാൻ കൃത്യമായി സമയം പാലിക്കുന്നതിലൂടെയും മനസ്സിനെ ശാന്തമാക്കുന്നതിലൂടെയും വ്യായാമം ചെയ്യുന്നതിലൂടെയും ഒരുപരിധി വരെ ഇത് പരിഹരിക്കാം. ഉറങ്ങും മുമ്പ് ടിവി, ഫോൺ ഉപയോഗം കുറയ്ക്കുക. മാനസിക സമ്മർദ്ദം, മറ്റു മാനസിക പ്രശ്നങ്ങൾ കാരണവും ഉറക്കകുറവുണ്ടാകാം. അതിനാൽ ഡോക്ടറെ കണ്ട് ചികിത്സ തേടുക.