arjen-robben

ആംസ്റ്റർഡാം : ഹോളണ്ടിന്റെ ഇതിഹാസ ഫുട്ബാൾ താരം ആര്യൻ റോബൻ പ്രൊഫഷണൽ ഫുട്ബാൾ കരിയർ അവസാനിപ്പിച്ചു. തന്റെ ബാല്യകാല ക്ളബായ എഫ്.സി ഗ്രോയിംഗനിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു റോബൻ 37-ാം വയസിലാണ് കളിക്കളം വിടുന്നത്. ചെൽസി,റയൽ മാഡ്രിഡ്,ബയേൺ മ്യൂണിക്ക് തുടങ്ങിയ യൂറോപ്പിലെ മുൻനിര ക്ളബുകളുടെ കുന്തമുനയായിരുന്നു റോബൻ. ക്ളബ് ഫുട്ബാളിൽ 200ലേറെ ഗോളുകൾ നേടിയിട്ടുള്ള റോബൻ ഹോളണ്ടിനായി അന്താരാഷ്ട്ര ഫുട്ബാളിൽ 37 ഗോളുകളാണ് നേടിയത്. 2017ൽ സ്വീഡനെതിരെയാണ് അവസാനമായി രാജ്യത്തിന്റെ കുപ്പായമണിഞ്ഞത്.

2000-01 സീസണിൽ എഫ്.സി ഗ്രോയിംഗനിലൂടെയാണ് പ്രൊഫഷണൽ കരിയർ തുടങ്ങുന്നത്.

2002-03ൽ പി.എസ്.വി ഐന്തോവനിലെത്തി.

2005-06 സീസണിൽ ഇംഗ്ളീഷ് ക്ളബ് ചെൽസിയിൽ

2007ൽ റയൽ മാഡ്രിഡിലേക്ക് ചുവടുമാറ്റം.

2009ൽ ജർമ്മൻ ക്ളബ് ബയേൺ മ്യൂണിക്കിലെത്തി.

2019ൽ ബയേണിനായി അവസാന മത്സരം.

99 ഗോളുകളാണ് 201 മത്സരങ്ങളിൽ നിന്ന് ബയേണിനായി നേടിയത്.

ഹോളണ്ട് ടീമിനെ 2010 ലോകകപ്പ് ഫൈനലിലും 2014 ലോകകപ്പ് സെമിയിലും എത്തിക്കുന്നതിൽ പ്രധാനപങ്കുവഹിച്ച താരം.