കൊച്ചി: പ്രായപൂർത്തിയാകാത്ത സഹോദരങ്ങളെ പീഡിപ്പിച്ച കേസിൽ തൃക്കാക്കര വട്ടേക്കുന്നം പാറപ്പുറത്ത് വീട്ടിൽ ഇസ്മായിലിന് (39) എറണാകുളം പോക്സോ കോടതി പത്തു വർഷം കഠിന തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴയൊടുക്കിയില്ലെങ്കിൽ ആറു മാസം കൂടി തടവുശിക്ഷ അനുഭവിക്കണം. പ്രതി പിഴയൊടുക്കിയാൽ തുക കുട്ടികൾക്ക് നഷ്ടപരിഹാരമായി നൽകാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. 2017 ലാണ് സംഭവം. കളമശേരിയിൽ വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിലെ 11 വയസുള്ള ആൺകുട്ടിയെയും എട്ടു വയസുകാരിയായ സഹോദരിയെയും പ്രതി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. കളമശേരി എസ്.ഐ ജയകൃഷ്ണനാണ് കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.