kk

ന്യൂഡൽഹി:കൊവിഡും ലോക്ക്ഡൗണും കാരണം സാമ്പത്തിക പ്രതിസന്ധിയിലായ സംസ്ഥാനങ്ങൾക്ക് ആശ്വാസം പകർന്ന് കേന്ദ്രസർക്കാർ. ജി.എസ്.ടി നഷ്ടപരിഹാരമായി കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് 75,000 കോടി രൂപ അനുവദിച്ചു. കേരളത്തിന് ജി.എസ്.ടി നഷ്ടപരിഹാരമായി 4122 കോടി രൂപ ലഭിക്കും.

നികുതി പിരിവിൽ നിന്ന് സംസ്ഥാനങ്ങൾക്ക് അനുവദിക്കുന്ന ജി.എസ്‌.ടി നഷ്ടപരിഹാരത്തിന് പുറമേയാണിത്. രണ്ടുമാസം കൂടുമ്പോഴാണ് ജി.എസ്.ടി നഷ്ടപരിഹാരം പതിവായി അനുവദിക്കുന്നത്. ജി.എസ്‌.ടി നഷ്ടപരിഹാരം അടിയന്തരമായി നൽകണമെന്ന് കേരളം നേരത്തെ ആവശ്യപ്പെട്ടിരുന്നു,