കുറ്റ്യാടി: വേളം പഞ്ചായത്തിൽ ഡെൽറ്റ വൈറസ് ബാധ സ്ഥിരീകരിച്ചു. അഞ്ചാം വാർഡിലെ 52 കാരനിലാണ് വൈറസ് കണ്ടെത്തിയത്. കൊവിഡ് ബാധിച്ചതിനുശേഷം നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പഞ്ചായത്തിൽ ആരോഗ്യ വിഭാഗം ജാഗ്രത കർശനമാക്കി. സമ്പർക്ക ലിസ്റ്റ് തയ്യാറാക്കി നിരീക്ഷണത്തിലാക്കാനുള്ള നടപടികൾ തുടങ്ങി.