ola-ev

ചെന്നെെ: ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപ്ലവത്തിന് തുടക്കം കുറിച്ച് ഒല ഇലക്ട്രിക്. വാഹന പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇലക്ട്രിക് സ്കൂട്ടറിന്റെ റിസർവേഷൻ ആരംഭിച്ചതായി കമ്പനി വ്യക്തമാക്കി. ഇന്ന് മുതൽ, ഉപഭോക്താക്കൾക്ക് അവരുടെ ഒല സ്കൂട്ടർ olaelectric.com ൽ 499 രൂപ നൽകിക്കൊണ്ട് റിസർവ് ചെയ്യാം. ഇപ്പോൾ റിസർവ് ചെയ്യുന്നവർക്ക് ഡെലിവറിയിൽ മുൻ​ഗണന ലഭിക്കും.

മികച്ച സ്പീഡ്, നൂതന സങ്കേതികവിദ്യ, വലിയ ബൂട്ട് സ്പേസ് എന്നിവയിലൂടെ വിപ്ലവകരമായ അനുഭവം ഒല സ്കൂട്ടർ നൽകുകയും ഉപഭോക്താക്കൾക്ക് വാങ്ങാൻ കഴിയുന്ന വിപണിയിലെ മികച്ച ഇരുചക്രവാഹനങ്ങളിൽ ഒന്നായി അതിനെ മാറ്റുകയും ചെയ്യുന്നു. വരും ദിവസങ്ങളിൽ വാഹനത്തിന്റെ മറ്റ് സവിശേഷതകളും കമ്പനി പരസ്യപ്പെടുത്തും.

ഇന്ത്യയുടെ ഇലക്ടോണിക് വാഹന വിപ്ലവം ഇന്ന് ആരംഭിക്കുന്നതായി ഒല കമ്പനിയുടെ ചെയർമാനും ​ഗ്രൂപ്പ് സി.ഇ.ഒയുമായ ഭവിഷ് അ​ഗർവാൾ ട്വീറ്റ് ചെയ്തു. ഓല സ്കൂട്ടറിനായി ബുക്കിംഗ് തുറന്നു! ഇലക്ട്രോണിക് വാഹന രം​ഗത്ത് ലോകനേതാവാകാനുള്ള കഴിവ് ഇന്ത്യയ്ക്കുണ്ട്, ഇതിന് നേതൃത്വം നൽകുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നതായും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

India’s EV revolution begins today! Bookings now open for the Ola Scooter!
India has the potential to become the world leader in EVs and we’re proud to lead this charge! #JoinTheRevolution at https://t.co/lzUzbWtgJH @olaelectric pic.twitter.com/A2kpu7Liw4

— Bhavish Aggarwal (@bhash) July 15, 2021

ഒല ഇലക്ട്രിക്സിന്റെ ഏറ്റവും നൂതനവും സുസ്ഥിരവുമായ ഇരുചക്ര വാഹന ഫാക്ടറി തമിഴ്നാട്ടിൽ 500 ഏക്കർ സ്ഥലത്താണ് ഒരുങ്ങുന്നത്. പ്രതിവർഷം രണ്ടു മില്യൺ യൂണിറ്റ് ഉത്പാദനശേഷിയോടെ ആദ്യ ഘട്ടം ഉടൻ പ്രവർത്തനക്ഷമമാകും. ഫാക്ടറിയുടെ ഉത്പാദന ശേഷി 10 മില്യൺ എന്ന സമ്പൂർണ ശേഷിയിലെത്തുന്നത് അടുത്ത വർഷത്തോടെ സാദ്ധ്യമാകുമെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.